തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 27 ശതമാനം തുക ചെലവഴിച്ചു: മന്ത്രി കെ.ടി. ജലീല്‍
ആലപ്പുഴ: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തുകയില്‍ 27 ശതമാനം വിനിയോഗിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.
വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിനു മുന്‍പ് 85 ശതമാനം തുകയും വിനിയോഗിക്കണമെന്നും മാര്‍ച്ചില്‍ 15 ശതമാനം തുക മാത്രമേ വിനിയോഗിക്കാന്‍ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നോണ്‍റോഡ് മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 50 ശതമാനം വരെ തുക ഇതിനായി നീക്കിവയ്ക്കാം. നവംബര്‍ 22വരെ ഇതു പുതുക്കി നല്‍കാം. വീടുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വീതം വയ്‌ക്കേണ്ടതല്ല. അനര്‍ഹര്‍ പദ്ധതികളില്‍ വരാതെ നോക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പട്ടികജാതിവര്‍ഗ ഫണ്ടുകള്‍ വേണ്ടതുപോലെ വിനിയോഗിക്കപ്പെടുന്നില്ല. എസ്.സി. ഫണ്ട് ഉപയോഗിച്ച പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് താമസക്കാരില്‍ 51 ശതമാനം എസ്.സി. വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം എന്ന നിബന്ധനയില്‍ ഇളവു വരുത്തി 25 വരെയായാലും ഫണ്ട് വിനിയോഗിക്കാന്‍ തീരുമാനിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും താല്‍ക്കാലികമായി നിയമിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ആരോഗ്യമേഖലയിലെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഇവര്‍ക്കുള്ള പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."