HOME
DETAILS

മുന്നാക്ക സംവരണം പി.എസ്.സിയിലേക്കും; ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍

  
backup
November 20 2017 | 21:11 PM

146355662561-2

കോഴിക്കോട്: ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ മുന്നാക്ക സംവരണ നയം പി.എസ്.സിയിലേക്കും. പുതിയ നീക്കം ന്യൂനപക്ഷ സമുദായക്കാരില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേക്ക് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതു പി.എസ്.സിയിലും നടപ്പിലാക്കാനുള്ള നീക്കം.
സംവരണ നയം സംബന്ധിച്ചു പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മുന്നാക്ക സമുദായത്തിന് കൂടുതല്‍ സംവരണം നല്‍കുന്ന നീക്കം പിന്നാക്ക സമുദായത്തിലെ ജനറല്‍ വിഭാഗത്തില്‍ നിയമനം നേടുന്നവര്‍ക്ക് തടസമാകുമെന്നാണ് ന്യൂനപക്ഷ സമുദായ സംഘടനകളുടെ ആശങ്ക.
നിലവില്‍ 50:50 എന്ന തോതിലാണ് പി.എസ്.സിയിലെ സംവരണം. ഭരണഘടന അനുശാസിക്കുന്ന പരമാവധി സംവരണവും 50 ശതമാനമാണ്. പി.എസ്.സിയില്‍ ഇപ്പോള്‍ ഒ.ബി.സി വിഭാഗത്തിനു 40 ശതമാനം സംവരണമുണ്ട്.
സംവരണത്തില്‍ കുറവുവരുത്താതെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാനാണ് സര്‍ക്കാര്‍ നയം. അങ്ങനെയെങ്കില്‍ ഇതിനു ഭരണഘടനാ ഭേദഗതി വേണ്ടിവരും. മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ജനറല്‍ വിഭാഗത്തിലെ സീറ്റുകള്‍ കുറയുന്നത് പിന്നാക്കക്കാരിലെ മികവുതെളിയിച്ചവര്‍ക്ക് വിനയാകും.
കേന്ദ്രത്തില്‍ ബി.ജെ.പിക്കും മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന നിലപാടാണ്. അതിനിടെ, ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നു. സംവരണത്തിനു സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന രണ്ട് മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ സംവരണം ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

പി.എസ്.സി സംവരണം ഇങ്ങനെ
1. ഈഴവ, തിയ്യ : 14
2. മുസ്‌ലിംകള്‍ : 12
3. ലത്തീന്‍ കത്തോലിക്ക/ : 4
ആംഗ്ലോ ഇന്ത്യന്‍സ്
4. നാടാര്‍ : 2
5. പിന്നാക്ക വിഭാഗത്തില്‍
നിന്ന് ക്രിസ്തുമതം
സ്വീകരിച്ചവര്‍ : 1
6. വിശ്വകര്‍മ : 3
7. ധീവര : 1
8. മറ്റു പിന്നാക്കക്കാര്‍ : 3
9. പട്ടികജാതിക്കാര്‍ : 8
10. പട്ടികവര്‍ഗം : 2
11. ജനറല്‍ : 50

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago