അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല; ഓടയ്ക്ക് വ്യാപാരി സ്ലാബിട്ടു
മാന്നാര്‍: ഒരു മാസമായി അപകടം സൃഷ്ടിച്ച് തകര്‍ന്ന കിടന്ന ഓടയ്ക്കു ശാപമോക്ഷം. മാന്നാര്‍ ടൗണിലെ ബസ് സ്റ്റോപ്പില്‍ തന്നെയാണ് ഓടയ്ക്കു മുകളിലെ സ്ലാബ് തകര്‍ന്നു നിരവധി യാത്രക്കാര്‍ക്ക് അപകടം ഉണ്ടായത്.
ദിനംപ്രതി നിരവധി പേര് ഈ ഓടയില്‍ വീണ് പരുക്കേറ്റതോടെ കെ.എസ്.ടി.പി, പഞ്ചായത്ത് അധികൃതര്‍ക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതിഷേധം ശക്തമായപ്പോള്‍ ഓടയ്ക്ക് സ്ലാബുമായി അധികൃതര്‍ എത്തി. എന്നാല്‍ കൊണ്ടുവന്ന സ്ലാബ് ഓടയ്ക്ക് ഉള്ളിലേക്കു പോകുന്ന തരത്തിലുള്ളതായിരുന്നു.
ഈ സ്ലാബ് എങ്ങനെയെങ്കിലും വച്ചിട്ട് പോകാമെന്നു കരുതിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു.
ഓടയുടെ ഇരുവശവും എത്താത്ത സ്ലാബിന്റെ മുകളില്‍ ചവുട്ടിയാല്‍ താഴോട്ട് പോകുമെന്നും ഇത് കൂടുതല്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നും വ്യാപാരികള്‍ ചൂണ്ടികാട്ടി. ഇതേ തുടര്‍ന്നു സ്ലാബ് ഇടുന്നത് ഉപേക്ഷിച്ച് വന്നവര്‍ പോകുകയും ചെയ്തു.
വീണ്ടും നിരവധി പേര് ഓടയില്‍ വീഴാന്‍ തുടങ്ങിയതോടെ മാന്നാര്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ബോബച്ചന് മുന്‍കൈയ്യെടുത്ത് ഓടയ്ക്ക് സ്ലാബിടുകയായിരുന്നു.
ഇതോടെ കഴിഞ്ഞ ഒരു മാസമായി അപകടങ്ങള്‍ ഉണ്ടാക്കിയിരുന്ന ഓട വൃത്തിയാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."