അധികാര വികേന്ദ്രീകരണം അപൂര്‍ണം: മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേധാവിത്വവും മൂലം പഞ്ചായത്തീരാജ് നിയമപ്രകാരം സൃഷ്ടിച്ച അധികാര വികേന്ദ്രീകരണം ഇന്നും അപൂര്‍ണമായി തുടരുകയാണെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷിയുടെ സുസ്ഥിര വികസനത്തിന് ആസൂത്രണത്തില്‍ പ്രാധാന്യമുണ്ട്. പാടശേഖര കമ്മറ്റികളുടെ സ്റ്റാറ്റിയുട്ടറി ഘടന തന്നെ മാറ്റണം. പാടങ്ങളില്‍ കൃഷി ചെയ്യാതെ വെള്ളപ്പൊക്കം ഉണ്ടാക്കുകയാണ് പല പാടശേഖര സമിതികളും ചെയ്യുന്നത്. ആസൂത്രണത്തില്‍ പുതിയ കാഴ്ചപ്പാടും സുതാര്യതയും ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ അധികാര വികേന്ദ്രീകരണം സംബന്ധിച്ച് കൂടുതല്‍ സാക്ഷരത നേടണം.
ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും തുല്യനീതി കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.കെ അശോകന്‍, സിന്ധു വിനു, കെ സുമ, കെ.ടി മാത്യു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ മണി വിശ്വനാഥ്, ജേക്കബ് ഉമ്മന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ നൗഷാദ്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എസ് ഷെയ്ക്ക് ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."