HOME
DETAILS

ജനാധിപത്യത്തില്‍ വ്യക്തിശൈലി പാടില്ല

  
backup
November 21 2017 | 23:11 PM

democracy-spm-editorial

കേരളം ഭരിച്ച നേതാക്കളില്‍ ജനാധിപത്യവിരുദ്ധതയുടെ കാര്യത്തില്‍ ഒന്നാമനായി രാഷ്ട്രീയ വിമര്‍ശകര്‍ വിലയിരുത്തിയയാളാണു കെ. കരുണാകരന്‍. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്തു നടന്ന ഭരണകൂട അതിക്രമങ്ങളും പിന്നീട് മുഖ്യമന്ത്രിയായിരുന്ന കലത്തു ജനകീയസമരങ്ങളെ അടിച്ചൊതുക്കുന്നതില്‍ കാണിച്ച കാര്‍ക്കശ്യവുമൊക്കെയാണു കരുണാകരന് ഈ കറുത്ത ബഹുമതി നേടിക്കൊടുത്തത്. ജനാധിപത്യവിരുദ്ധതയില്‍ കരുണാകരന്റെ റെക്കോഡ് മറികടക്കാനുള്ള തീവ്രയത്‌നത്തിലാണു നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണു സംസ്ഥാന ഭരണതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും.
ലോകമെങ്ങും ഭരണകൂടങ്ങള്‍ ദിനംപ്രതി കൂടുതല്‍ സുതാര്യതയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഭരണകാര്യങ്ങള്‍ ജനങ്ങളില്‍നിന്നു കൂടുതല്‍ മറച്ചുവയ്ക്കാന്‍ പാടുപെടുകയാണു സംസ്ഥാന ഭരണകൂടം. സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു ചുറ്റും അദൃശ്യമായ ഇരുമ്പുമറ തീര്‍ത്തുകൊണ്ടാണു പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനാധിപത്യത്തിന്റെ സുപ്രധാനഘടകങ്ങളിലൊന്നായ മാധ്യമമേഖലയെ അധികാരകേന്ദ്രങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുകയും അതുവഴി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണു മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ പിണറായി വിജയന്‍ സ്വീകരിച്ചുപോരുന്നത്.
മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രതിനിധികളെ മുഖ്യമന്ത്രി നേരിട്ടുകണ്ടു തീരുമാനങ്ങള്‍ വിശദീകരിക്കുന്ന പതിവു തുടക്കത്തില്‍ത്തന്നെ നിര്‍ത്തി. ഇതുവഴി മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ജനവിരുദ്ധവും വിവാദം സൃഷ്ടിക്കാവുന്നതുമായവ മറച്ചുവയ്ക്കുകയാണു സര്‍ക്കാര്‍. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോടു ചോദിച്ചറിയാനെത്തിയ മാധ്യമപ്രതിനിധികളെ പലതവണ ആട്ടിയകറ്റി. ഇതില്‍ ഏറ്റവും അവസാനത്തേതാണു മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ ഇന്നലെ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തൃണവല്‍ഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകുമെന്ന ആവര്‍ത്തിച്ചുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ഈ സംഭവം. ജനാധിപത്യവ്യവസ്ഥയില്‍ ഭരണാധികാരിക്ക് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ഈ നടപടിയില്‍ പ്രകടമാകുന്നത്. പിണറായിയുടെ സവിശേഷശൈലിയാണെന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ അനുചരവൃന്ദം ഇതിനെയൊക്കെ ന്യായീകരിക്കുന്നത്.
അങ്ങനെയാണെങ്കില്‍ ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ കാഴ്ചവച്ച ഭരണരീതിയും അവരുടെ സവിശേഷശൈലിയായി വ്യാഖ്യാനിച്ചു ന്യായീകരിക്കേണ്ടിവരും. അവരുടെ ഭരണം ജനവിരുദ്ധവും സ്വേച്ഛാപരവും ജനാധിപത്യവിരുദ്ധവുമായതുകൊണ്ടാണു ചരിത്രം അവരെ സ്വേച്ഛാധിപതികളായി വിലയിരുത്തിയത്. അതേ പാതയില്‍ത്തന്നെയാണു കേരള മുഖ്യമന്ത്രിയും ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തിന് അതിന്റേതായ ശൈലിയും ഭരണരീതികളുമുണ്ട്. അതുകൊണ്ടു മാത്രമാണ് ജനാധിപത്യം മറ്റു ഭരണരീതികളില്‍നിന്നു വേറിട്ടുനില്‍ക്കുന്നത്. ഭരണാധികാരിയുടെ ധാര്‍ഷ്ട്യത്തിനോ സ്വഭാവവൈചിത്ര്യങ്ങള്‍ക്കോ അനുസരിച്ചു മാറിക്കൊണ്ടിരിക്കേണ്ടതല്ല അത്. ഭരണാധികാരിയുടെ അനുയായികളുടെ വീരാരാധനാ മനോഭാവത്തെ തൃപ്തിപ്പെടുത്തുംവിധം പാകപ്പെടുത്തിയെടുക്കേണ്ടതുമല്ല അത്. ജനതയുടെ ഇച്ഛകളെയും പ്രതീക്ഷകളെയുമാണ് അതു തൃപ്തിപ്പെടുത്തേണ്ടത്. അതിനു ജനാധിപത്യം അതിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം. അങ്ങനെ സഞ്ചരിക്കാന്‍ ജനാധിപത്യത്തെ ഭരണാധികാരികള്‍ അനുവദിക്കണം.
ഭരണസുതാര്യതയും പ്രതിപക്ഷബഹുമാനവും വിനയവുമൊക്കെയാണു ഭരണാധികാരിയില്‍നിന്നു ജനാധിപത്യം ആവശ്യപ്പെടുന്നത്. അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും ഇടമുള്ളതു രാജഭരണത്തിലും സ്വേച്ഛാധിപത്യവാഴ്ചയിലും മാത്രമാണ്. ജനാധിപത്യത്തില്‍ ജനത ഭരണാധികാരികളുടെ യജമാനന്മാരാണെന്ന അടിസ്ഥാനതത്ത്വത്തെയാണു സംസ്ഥാനഭരണകൂടം അവഗണിക്കുന്നത്. ജനാധിപത്യ മര്യാദകള്‍ തിരിച്ചറിയുകയോ അതിനെ അംഗീകരിക്കുകയോ ചെയ്യാത്ത ഭരണകൂടം ഒരു ജനാധിപത്യസമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അതു തിരിച്ചറിയാന്‍ കൂട്ടാക്കാതെ മുന്നോട്ടുപോകാനാണു ഭാവമെങ്കില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതുപോലെ 'കടക്കുപുറത്ത് ' എന്നു കേരള ജനത മുഖ്യമന്ത്രിയോടു തിരിച്ചുപറയുന്ന ദിവസം അധികമൊന്നും അകലെയാവാനിടയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago