ഹാദിയയെ കാണാന്‍ അനുമതി ലഭിക്കാത്തത് കഴിവുകേട്: വനിതാലീഗ്
മലപ്പുറം: ഹാദിയയെ കാണാനും മൊഴിയെടുക്കാനും സംസ്ഥാന വനിതാ കമ്മിഷന് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത ലജ്ജാകരമാണെന്നും കമ്മിഷന്റെയും സംസ്ഥാന സര്‍ക്കാരിന്റേയും കഴിവുകേടാണിതെന്നും വനിതാ ലീഗ്. നീതി നിഷേധിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ഇടപെടാനുമുള്ള അധികാരം കമ്മിഷനുണ്ടെന്നിരിക്കെ പിതാവ് സമ്മതിച്ചില്ലെന്ന കാരണം പറഞ്ഞ് മടങ്ങിപ്പോന്നത് നീതീകരിക്കാനാകില്ല. വനിതാ കമ്മിഷന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കേണ്ട പൊലിസും സംസ്ഥാന സര്‍ക്കാരും നോക്കുകുത്തിയായി. കേന്ദ്ര വനിതാ കമ്മിഷനും രാഹുല്‍ ഈശ്വറിനുമെല്ലാം സൗകര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറും പൊലിസും സംസ്ഥാന വനിതാ കമ്മിഷന് എന്തുകൊണ്ട് അവസരം നിഷേധിച്ചുവെന്നും വനിതാ ലീഗ് നേതാക്കള്‍ ചോദിച്ചു.
സംസ്ഥാന വനിതാ കമ്മിഷന്റെ നാടകമാണിതെന്നും കേന്ദ്ര സംസ്ഥാന വനിതാ കമ്മിഷനുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി മറിയുമ്മ ജന.സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."