HOME
DETAILS

തമിഴ്‌നാട് സ്വദേശിയുടെ കുടുംബം സഹായമഭ്യര്‍ഥിച്ച് പാണക്കാട്ട്

  
backup
November 22 2017 | 01:11 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-5

മലപ്പുറം: കുവൈത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ ഭാര്യയും കുടുംബവും സഹായം തേടി പാണക്കാട്ടെത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ എ. മാലതിയും പിതാവ് ദുരൈ രാജുമാണ് ഇന്നലെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട് സഹായമഭ്യര്‍ഥിച്ചത്. മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനനെ വധശിക്ഷക്ക് വിധിച്ചിട്ടുള്ളത്. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാലുവര്‍ഷം മുന്‍പാണ് സംഭവം. അര്‍ജുനനെ പൊലിസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവനുവദിക്കും. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വന്തമായുള്ളതെല്ലാം വിറ്റുകൂട്ടിയാലും ഈ തുക ലഭിക്കില്ലെന്നാണ് മാലതി പറയുന്നത്. കൂലിപ്പണിയെടുത്താണ് മാലതി കുടുംബം പോറ്റുന്നത്. പതിനൊന്ന് വയസായ മകളുണ്ട് മാലതിക്ക്.
വധശിക്ഷയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായിക്കണമെന്ന് മാലതിയും കുടുംബവും മുനവ്വറലി തങ്ങളോട് അഭ്യര്‍ഥിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കുടുംബം തങ്ങള്‍ക്ക് കൈമാറി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിക്കാമെന്നും ആവശ്യമായ മറ്റു സഹായങ്ങളും തങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago