കെ.ബി.പി.എസ്: ഒരു കോടി ചെലവിട്ട് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട സി.സി.ടി.വി കാമറ പദ്ധതി നിലച്ചു
കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെ.ബി.പി.എസ്) ടോമിന് തച്ചങ്കരി സി.എം.ഡി സ്ഥാനം ഒഴിഞ്ഞതോടെ ഒരു കോടി ചെലവിട്ട് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട സി.സി.ടി.വി കാമറ പദ്ധതി നിലച്ചു. സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിന് തച്ചങ്കരിയെ നീക്കുന്നത് വരെ കെ.ബി.പി.എസില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഒരു കോടി ചെലവിട്ട് 50 കാമറകള്‍ സ്ഥാപിക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും സി.എം.ഡി കാമറ സ്ഥാപിക്കലുമായി മുന്നോട്ട് പോകുകയായിരുന്നു.
ചിട്ടയോടെ പ്രവര്‍ത്തനം നടക്കുന്ന പ്രസില്‍ സി.സി.ടി വി കാമറ സ്ഥാപിക്കല്‍ അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികളുടെ പി.എഫ് ഉള്‍പ്പെടെ മുടങ്ങിക്കിടക്കുന്നത് പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാതെ സി.എം.ഡി സി.സി.ടി.വി സ്ഥാപിക്കാന്‍ പ്രത്യേകം താല്പര്യമെടുത്തതില് ദുരൂഹതയുണ്ടെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സി.എം.ഡി ടോമിന് തച്ചങ്കരിയെ മാറ്റിയ വിവരം പ്രസിലെ തൊഴിലാളികള്‍ അറിയുന്നത്. അതിന് രണ്ട് ദിവസം മുന്‍പ് വരെ കാമറ സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ കെ.ബി.പി.എസില്‍ സജീവമായിരുന്നു. കെ.ബിപിഎസില്‍ പാഠപുസ്കം അച്ചടിക്കാന്‍ നിലവാരമില്ലാത്ത കടലാസുകള്‍ വാങ്ങിയത് ഉള്‍പ്പെടെ നിരവധി ക്രമക്കേടുകളെ തുടര്‍ന്നാണ് സി.എം.ഡിയെ സര്‍ക്കാര്‍ നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."