അബ്രാഹ്മണരായ 26 ശാന്തിമാരെക്കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ നിയമിക്കും
തിരുവനന്തപുരം: അബ്രാഹ്മണരായ 26 ശാന്തിമാരെക്കൂടി ഉടന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കും. ഇതുള്‍പ്പെടെ 80 ശാന്തിമാരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലേക്ക് നിയമിക്കുന്നതിനുള്ള ശുപാര്‍ശ ബോര്‍ഡ് നല്കി. നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നാകും പുതിയ നിയമനവും.
ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന അബ്രാഹ്മണരായ ശാന്തിമാരുടെ എണ്ണം 62 ആകും. നേരത്തെ 36 അബ്രാഹ്മണരായ ശാന്തിമാരെ ദേവസ്വം ബോര്‍ഡ് നിയമിച്ചിരുന്നു. ഇതില്‍ ആറ് ദലിത് വിഭാഗത്തില്‍പ്പെട്ടവരും 30 പേര് മറ്റുസമുദായങ്ങളില്പ്പെട്ടവരുമായിരുന്നു.
എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍, പി.എസ്.സി നടത്തുന്ന മാതൃകയിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് നിയനം നല്‍കിയത്. ഇടത് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."