അതിരപ്പിള്ളി പദ്ധതിക്ക് തടസം എല്‍.ഡി.എഫിലെ ഭിന്നാഭിപ്രായം: മന്ത്രി മണി
തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന തടസം ഇടതുമുന്നണിയിലെ ഭിന്നാഭിപ്രായമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അതിരപ്പിള്ളി പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച വൈദ്യുതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍, പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. മറ്റ് പലര്‍ക്കും ഈ അഭിപ്രായമില്ലാത്തതിനാലാണ് സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഏത് ഉറക്കത്തില്‍ വിളിച്ചെഴുന്നേല്‍പ്പിച്ചാലും പദ്ധതി നടപ്പാക്കണമെന്നേ താന്‍ പറയൂ. പദ്ധതി വന്നാല്‍ പരിസ്ഥിതിയും വനവും നശിക്കുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇതെല്ലാം തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാരും വനം, പരിസ്ഥിതി മന്ത്രാലയവും പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആരൊക്കെ എതിര്‍ത്താലും ഇന്നല്ലെങ്കില്‍ നാളെ അതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമാകും. കേരളത്തിന് ഏറെ അനുയോജ്യവും അനിവാര്യവുമായ പദ്ധതിയാണിത്. മറ്റു പദ്ധതികളേക്കാള്‍ പരിസ്ഥിതി ആഘാതം കുറവുള്ള പദ്ധതിക്കെതിരേ നില്‍ക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തണം. പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ക്കും വൈദ്യുതിയില്ലാതെ ജീവിക്കാനാകില്ലെന്നും എം.എം മണി പരിഹസിച്ചു. സെമിനാറില്‍ കെ.എസ്.ഇ.ബി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് എളമരം കരീം അധ്യക്ഷനായി. കെ.ഒ ഹബീബ് വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."