HOME
DETAILS

'ഹൃദ്യം': 24 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ

  
backup
November 22 2017 | 01:11 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-24-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf

തിരുവനന്തപുരം: ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി ജനകീയമാക്കാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിയില്‍ ഇനിമുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
രോഗം നിര്‍ണയിച്ചുകഴിഞ്ഞാല്‍ രക്ഷിതാക്കള്‍ 'വൃശറ്യമാ.ശി' എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അത്യാഹിത സ്വഭാവമുള്ള രോഗമാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകും.
വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍തന്നെ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. ഇതുതന്നെയായിരിക്കും കുട്ടിയുടെ കേസ് നമ്പര്‍. ജില്ലാ ഓഫിസര്‍ അപേക്ഷ ഓണ്‍ലൈന്‍വഴി സാക്ഷ്യപ്പെടുത്തി ആശുപത്രിക്ക് കൈമാറും.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സാ സൗകര്യം ലഭ്യമാകുന്നത്. കേരള സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യകാര്യക്രമവുമാണ് പദ്ധതിക്കുള്ള ഫണ്ട് നല്‍കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 97 കുട്ടികള്‍ക്ക് ഈ പദ്ധതിപ്രകാരം സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി.
കൂടുതല്‍ മെഡിക്കല്‍ കോളജുകളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഹൃദ്യം പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago