ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ മേഖലയിലെ സ്ഥിരതയ്ക്കു തുരങ്കം വെക്കുന്നു: ഖത്തര്‍
ദോഹ: മേഖലയിലെ സ്ഥിരതയ്ക്ക് തുരങ്കംവയ്ക്കുന്ന നടപടികളാണ് ഉപരോധരാജ്യങ്ങളുടേതെന്ന് ഖത്തര്‍. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവന്‍ കൊണ്ട് ചൂതാട്ടം നടത്തുകയുമാണ് ഉപരോധരാജ്യങ്ങള്‍ ചെയ്യുന്നതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ചര്‍ച്ചകള്‍ക്കായി എല്ലാതലങ്ങളിലും അന്‍പതിലധികം തവണ ഖത്തര്‍ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാല്‍ ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്കായി ഇരിക്കാന്‍ തയാറാകുന്നില്ല എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തര്‍ കീഴടങ്ങണമെന്നാണ് സഊദി അറേബ്യയും യുഎഇയും ആഗ്രഹിക്കുന്നത്. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെങ്കിലും ഇടപെടുന്നത് അസ്വീകാര്യമാണെന്നും രാജ്യം അതൊരിക്കലും അംഗീകരിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. മേഖലക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഉപരോധ രാജ്യങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണിലെ നാഷണല്‍ ഇന്ററസ്റ്റ് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."