നെല്‍വയലുകളില്‍ പട്ടാള പുഴുക്കള്‍ വിളവെടുക്കാന്‍ ഒന്നുമില്ലാതെ കര്‍ഷകര്‍
പനമരം: നീര്‍വാരം, കല്ലുവയല്‍, മണിക്കോട് പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍ ഏക്കര്‍ കണക്കിന് വയലിലെ നെല്‍കൃഷി നശിച്ചു.
ഒരു മണി നെല്ല് പോലും വിളവെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ നീര്‍വാരം, കല്ലുവയല്‍, മണിക്കോട് പാടശേഖരത്തിലെ നെല്‍കൃഷിയാണ് വ്യാപകമായി പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍ പാടെ നശിച്ചത്.
വയലില്‍ കതിര്‍ വരുന്ന സമയത്ത് കണ്ടെത്തിയ പുഴുക്കള്‍ പിന്നീട് പെരുകുകയായിരുന്നു.
നെല്ലിന്റെ കതിര്‍ കുലകള്‍ തിന്ന് മുറിച്ചിടുന്ന പുഴുക്കള്‍ കൃഷിക്കാര്‍ക്ക് വരുത്തുന്ന നഷ്ട്ം വലുതാണ്.
പകല്‍ സമയത്തെ ചൂടില്‍ നെല്ലിന്റ ചുവട്ടിലെ മണ്ണില്‍ ഇറങ്ങിയിരിക്കുന്ന ഇവ സന്ധ്യ ആകുന്നതോടെ നെല്ലിന്റെ തണ്ടിലേക്ക് കയറി കതിര്‍ തിന്ന് നശിപ്പിക്കുകയാണ്. പുഴുക്കളുടെ ആക്രമണം ചെറുക്കാന്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കൃഷി വകുപ്പിനും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ല.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കീടനാശിനി തളിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ വിളവിന് പാകമായ നെല്ലില്‍ മരുന്ന് പ്രയോഗിച്ചാല്‍ വൈക്കോല്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്ന് കര്‍ഷകര്‍ പറയുന്നു.
പട്ടാള പുഴുക്കളുടെശല്യം കാരണം മണിക്കോട് വയലില്‍ കൃഷി ഇറക്കിയ തൈപറമ്പില്‍ ജോസഫ്, മഞ്ഞളി ഫിലിപ്പ്, അനില്‍കുമാര്‍ കല്ലുവയല്‍ തുടങ്ങി നിരവധി കര്‍ഷകരുടെ നെല്‍കൃഷി പൂര്‍ണമായി നശിച്ചു.
പുഴുക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."