പരുതൂര്‍ ഏഴിക്കോട് തോട് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം
ആനക്കര: പരുതൂര്‍ പഞ്ചായത്തിലെ മംഗലം പാടശേഖരത്തിലൂടെ ഒഴുകുന്ന ഏഴിക്കോട് തോടിന്റെ ജലസംരക്ഷണത്തിനും നവീകരണത്തിനുമായി കയര്‍ ഭൂവസ്ത്രം വിരിക്കുന്നു. ഹരിത കേരളം പദ്ധതിയില്‍ തൊഴിലുറപ്പിലാണ് ഇത് നടപ്പാക്കുന്നത്. പാടശേഖരത്തിലെ നെല്‍കൃഷിക്ക് ജലസേചന സൗകര്യം ഉറപ്പാക്കാന്‍ മൂന്ന് ലക്ഷം രൂപ ചെലവില്‍ 225 മീറ്റര്‍ നീളത്തിലാണ് ആദ്യഘട്ടമായി കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ പാര്‍ശ്വഭാഗങ്ങള്‍ വൃത്തിയാക്കി ഭൂവസ്ത്രം വിരിക്കുന്നതിന് പാകത്തില്‍ മണ്ണ് തേച്ച് നന്നാക്കി വരികയാണ്. 30 തൊഴിലാളികള്‍ 726 തൊഴില്‍ദിനം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കി. കയര്‍ബോര്‍ഡുമായി കരാറും ഉണ്ടാക്കിക്കഴിഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വള്ളിക്കാട് തോട്, കരിയന്നൂര്‍ തോട്, പയ്യൂര്‍ക്കുന്ന് റോഡ്, മുടപ്പക്കാട് പാടശേഖരം എന്നിങ്ങനെ കുളമുക്ക് കായല്‍ മുതല്‍ ഭാരതപ്പുഴ വരെയുള്ള തോടുകളില്‍ ഭൂവസ്ത്രം വിരിക്കാനാണ് പദ്ധതി. മൊത്തം 40 ലക്ഷം രൂപ ചെലവില്‍ 37500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് ഭൂവസ്ത്രം വിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."