പാട്ടീദാര്‍ സ്ഥാനാര്‍ഥി സംവരണം: കോണ്‍ഗ്രസിന്റെ സമവാക്യം അംഗീകരിക്കുന്നുവെന്ന് ഹാര്‍ദ്ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സംവരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച സമവാക്യം അംഗീകരിക്കുന്നതായി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി (പാസ്) നേതാവ് ഹാര്‍ദിക് പട്ടേല്‍. ഒ.ബി.സി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പാട്ടിദാര്‍ വിഭാഗത്തിനും നല്‍കുമെന്നതായിരുന്നു കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്. വാര്‍ത്താ സമ്മേളനത്തിലാണ് പട്ടേലിന്റെ വെളിപെടുത്തല്‍.
കോണ്‍ഗ്രസുകാര്‍ ഞങ്ങളുടെ ബന്ധുക്കളൊന്നുമല്ല. എന്നാല്‍ അവര്‍ ഞങ്ങളുടെ അവകാശങ്ങളെ സംസാരിക്കുമ്പോള്‍ ചെവി കൊടുക്കേണ്ടതുണ്ട്. അവര്‍ മുന്നോട്ടു വെച്ച വാക്യം വിശ്വസനീയവുമാണ്- ഹാര്‍ദ്ദിക് പറഞ്ഞു. പാട്ടിദാര്‍ വിഭാഗം എന്നും ഇരയാക്കപ്പെട്ടവരാണ്. ബി.ജെ.പി പാട്ടിദാര്‍ വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കോണ്‍ഗ്രസുമായി പട്ടിദാര്‍ വിഭാഗത്തിന് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി.
പാട്ടിദാര്‍ സംവരണം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സംവരണം ഉറപ്പാക്കുന്ന ബില്ലും കോണ്‍ഗ്രസ് തയാറാക്കും. എന്നാല്‍, നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിലായ ശേഷവും ഹാര്‍ദിക് പട്ടേല്‍ രണ്ട് തവണ മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഞായറാഴ്ച രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ആവശ്യമായി പ്രാതിനിധ്യം ലഭിക്കാതിരുന്നതാണ് പാട്ടിദാര്‍ വിഭാഗത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച 14 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."