HOME
DETAILS
MAL
രാഷ്ട്രപതി ഭവനില്‍ കയറിച്ചെല്ലാം, ആഴ്ചയില്‍ നാലു ദിവസം
backup
November 22 2017 | 13:11 PM
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ആഴ്ചയില്‍ നാലു ദിവസമാണ് സന്ദര്‍കര്‍ക്ക് അകത്തു കയറാന്‍ അനുമതി.
വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശനാനുമതി. ഒരാള്‍ക്ക് 50 രൂപയുടെ ടിക്കറ്റെടുത്താല്‍ അകത്തു പ്രവേശിക്കാം. എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ ഇളവുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം.
ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. വിദേശികളാണെങ്കില്‍ പാസ്പോര്‍ട്ട് വേണം. രണ്ടാം നമ്പര്‍ ഗേറ്റായ രാജ്പഥ്, 37-ാം നമ്പര്‍ ഗേറ്റായ ഹുക്മി മായി മാര്‍ഗ്, 38-ാം ഗേറ്റായ ചര്‍ച്ച് റോഡ് എന്നീ വഴികളിലൂടെയാണ് പ്രവേശനം. http://rashtrapatisachivalaya.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."