ഇന്ത്യന്‍ സാഹിത്യം അറബിഭാഷയെ സമ്പന്നമാക്കി: അഷ്‌റഫ് അബുല്‍ യസീദ്
കോഴിക്കോട്: ഇന്ത്യന്‍ നാഗരികതയും സാഹിത്യവും സംസ്‌കാരവും അറബി ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ അഷ്‌റഫ് അബുല്‍ യസീദ് (ഈജിപ്ത്) പറഞ്ഞു. അത് ഇരു രാജ്യങ്ങളേയും അവിടങ്ങളിലെ ജനങ്ങളേയും സൗഹാര്‍ദ്ദമുള്ളവരാക്കി എന്നും അദ്ദേഹം പറഞ്ഞു. റൗളത്തുല്‍ ഉലൂം അറബിക് കോളജും ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗവും സംയുക്തമായി 'ഇന്‍ഡോ അറബ് സാംസ്‌കാരിക വിനിമയം കാലാന്തരങ്ങളിലൂടെ' എന്ന തലക്കെട്ടില്‍ നടത്തുന്ന അന്താരാഷ്ട്ര അറബിക് സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
[caption id="attachment_455326" align="aligncenter" width="630"] ഫാറൂഖ് കോളജില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് റൗളത്തുല്‍ ഉലൂം അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് സെമിനാര്‍ നടക്കുന്നത്. ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബി റിസര്‍ച്ച് ജേര്‍ണല്‍ പി.കെ അഹ്മദ്, പ്രസിദ്ധ അറബ് നോവല്‍ 'കാമിലിയ' യുടെ മലയാള വിവര്‍ത്തനം കെ.വി. കുഞ്ഞഹമദ്, ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗത്തിന്റെ അര്‍ദ്ധ വാര്‍ഷിക പത്രിക 'ഒയാസിസ്' സി.പി കുഞ്ഞഹമ്മദ് എന്നിവര്‍ പ്രകാശനം ചെയ്തു. വിദേശ പ്രതിനിധികള്‍ക്കുളള ഉപഹാരം എന്‍. കെ. മുഹമ്മദലി, കെ. കുഞ്ഞലവി എന്നിവര്‍ സമ്മാനിച്ചു.
[caption id="attachment_455325" align="aligncenter" width="630"] നാസര്‍ ബിന്‍ അലി ജാബിര്‍ (യമന്‍) സെമിനാറില്‍ സംസാരിക്കുന്നു[/caption]
കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി.ഇമ്പിച്ചി കോയ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, പ്രൊഫ.പി.മുഹമ്മദ് കുട്ടശ്ശേരി, ജനാബ് അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ് യൂനുസ്, ഡോ.ഉമ്മര്‍ തറമേല്‍, ഡോ. യു .പി മുഹമ്മദ് ആബിദ് സംസാരിച്ചു. ഡോ. മുസ്തഫ ഫാറൂഖി സ്വാഗതവും ഡോ. അലി നൗഫല്‍ നന്ദിയും പറഞ്ഞു.
പ്രമുഖ അറബ് ചരിത്രകാരന്‍ നാസര്‍ ബിന്‍ അലി ജാബിര്‍ (യമന്‍) സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള മുന്നൂറ്റി അമ്പത് പ്രതിനിധികള്‍ പങ്കെടുത്തു. സെമിനാര്‍ വ്യാഴാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."