HOME
DETAILS

പേരാണോ പ്രശ്‌നം; എങ്കില്‍ അതങ്ങു മാറ്റിയാല്‍ പോരേ

  
backup
November 23 2017 | 00:11 AM

name-problem-change-it-spm-today-articles

ബാങ്കിങ് ഉള്‍പ്പെടെയുള്ള സാമ്പത്തികസേവനങ്ങളില്‍ എല്ലാ പൗരന്മാരുടെയും തുല്യാവസരം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കാനാകില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞെന്ന വാര്‍ത്തയുടെ ചൂടാറും മുമ്പാണ് കൗതുകകരമായ ആ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. എട്ടുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ ഷാര്‍ജയില്‍ കുടുങ്ങിക്കിടന്ന ശങ്കരനാരായണനെന്ന മലയാളിയെ യു.എ.ഇ.യിലെ ഒരു ഇസ്‌ലാമിക് ബാങ്ക് കട ബാധ്യതയില്‍നിന്നു രക്ഷിച്ചു നാട്ടിലേക്കയച്ചുവെന്നായിരുന്നു ആ വാര്‍ത്ത.


ഇരു വാര്‍ത്തകളും വായിച്ച ഞാനാകെ ചിന്താകുഴപ്പത്തിലായി. തൃശൂര്‍ക്കാരന്‍ ശങ്കരനാരായണനെ ഗള്‍ഫിലെ ഒരു ഇസ്‌ലാമിക് ബാങ്ക് 35 ലക്ഷത്തോളം രൂപയുടെ ബാധ്യത തീര്‍ത്തു നാട്ടിലേക്കു പറഞ്ഞയക്കുന്നു. അതേസമയം, എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചു നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാനാകില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.


എവിടെയാണു കുഴപ്പം. ഗള്‍ഫില്‍ പറ്റുന്നത് നാട്ടില്‍ പറ്റില്ലെന്നോ.ആലോചന അങ്ങനെ പലവഴിക്കു മിന്നിമറഞ്ഞു.
വിവിധ മതക്കാരും ദേശക്കാരുമായി ആയിരക്കണക്കിനാളുകള്‍ അറിഞ്ഞും അറിയാതെയും കോടികളുടെ കേസുകളില്‍ കുരുങ്ങിക്കിടക്കുന്ന ഗള്‍ഫ് നാട്. അവിടെ മാനുഷികപരിഗണനവച്ചു ശങ്കരനാരായണനെന്ന അമുസ്‌ലിമിനെ സഹായിക്കാന്‍ ഇസ്‌ലാമിക് ബാങ്ക് മുന്നോട്ടുവരുന്നു. അപ്പോള്‍, ഇത്തരം ബാങ്കുകള്‍ക്ക് എവിടെയാണു കുഴപ്പം. എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.


ഞാന്‍ വീണ്ടും ശങ്കരനാരായണനെക്കുറിച്ചുള്ള വാര്‍ത്ത ഓര്‍ത്തെടുത്തു: ജോലിചെയ്ത കമ്പനിക്കു കീഴിലുള്ള തൊഴിലാളി ക്യാംപില്‍ ബംഗ്ലാദേശി പൗരന്‍ ഷോക്കേറ്റു മരിച്ചതോടെയാണു ശങ്കരനാരായണന്റെ കഷ്ടകാലം തുടങ്ങുന്നത്. 2009 ലായിരുന്നു ഇത്. ഇന്ത്യക്കാരന്റേതാണു സ്ഥാപനം. കമ്പനിയുടമയ്ക്കു സ്ഥിരമായി യാത്രചെയ്യേണ്ടതിനാല്‍ ശങ്കരനാരായണന്റെ പാസ്‌പോര്‍ട്ടാണു കോടതിയില്‍ വച്ചത്.


2010ല്‍ കോടതി വിധി വന്നപ്പോള്‍ മരിച്ചയാളുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ശങ്കരനാരായണന്റെ പേരിലായി. രണ്ടു ലക്ഷം ദിര്‍ഹം (35 ലക്ഷം രൂപ) യാണു നല്‍കേണ്ടത്. അതു നല്‍കാനാവാത്തതിനാല്‍ പിന്നെ നാട്ടിലുള്ള ഏക മകളെയും ഭാര്യയെയും കാണാതെ എട്ടു വര്‍ഷക്കാലം.


ഇതിനിടെ സംഭവം ഗള്‍ഫില്‍ വാര്‍ത്തയായി. അതു കണ്ടാണ് സഹായഹസ്തവുമായി എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് മുന്നോട്ടു വന്നത്. ഷോക്കേറ്റ് മരിച്ച ബംഗ്ലാദേശി പൗരനു കോടതി വിധിച്ച നഷ്ടപരിഹാരത്തുക ബാങ്ക് കോടതിയില്‍ കെട്ടിവച്ചു. അതോടെ ശങ്കരനാരായണനു നാട്ടിലേയ്ക്കു മടങ്ങാനായി.


'ശങ്കരനാരായണനു കുടുംബത്തോടൊപ്പമുള്ള സാധാരണജീവിതം പ്രാപ്യമാക്കുകയായിരുന്നു ഉദ്ദേശം. മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിനാല്‍ ഇസ്‌ലാമിക് ബാങ്കുകള്‍ക്കു സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വമുണ്ട് . അതുകൊണ്ടാണു ഞങ്ങള്‍ ശങ്കരനാരായണനെ സഹായിച്ചത്'എന്ന് എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവതീഫ് അല്‍ ഹര്‍മുദി പറയുന്നു. ബാങ്കിന്റെ ചാരിറ്റി ഫണ്ടില്‍ നിന്നെടുത്താണു മുഴുവന്‍ തുകയും നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തുള്ള ഒരു ഇസ്‌ലാമിക് ബാങ്കിന്, തൊഴില്‍തേടി വന്ന മറുനാട്ടുകാരനെ, മാനുഷികപരിഗണന നല്‍കി മതവും ജാതിയും നോക്കാതെ സഹായിക്കാന്‍ പറ്റുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ. വിദേശികളടക്കമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം ഉറപ്പുവരുത്തുന്നുവെന്നാണ് ഈ സംഭവം വിളിച്ചുപറയുന്നത്.
ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം നടപ്പിലാക്കാനാകില്ലെന്നു പറയുംമുമ്പ് ആര്‍.ബി.ഐയും സര്‍ക്കാരും എന്തൊക്കെ കാര്യങ്ങളായിരിക്കും പരിശോധിച്ചത്. ആരോടൊക്കെയായിരിക്കും അന്വേഷിച്ചത്. ഏതൊക്കെ രാജ്യങ്ങളിലെ ബാങ്കിങ് മോഡലുകളായിരിക്കും പഠനവിധേയമാക്കിയത്. ഈ ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയാല്‍ രാജ്യത്തെ പൗരന്മാരുടെ വിശാലവും തുല്യവുമായ അവസരം നഷ്ടപ്പെടുമെന്ന നിഗമനത്തില്‍ ഇവര്‍ എങ്ങനെയാണ് എത്തിയത്. അങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നയിച്ച കമ്മിറ്റി 2008ല്‍ പലിശരഹിത ബാങ്കിങ് സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിക്ഷേപങ്ങള്‍ക്കു പലിശ നല്‍കിയും വായ്പകള്‍ക്കു പലിശ ഈടാക്കിയുമാണു സാധാരണ ബാങ്കുകള്‍ മൂലധനമുണ്ടാക്കുന്നത്.
ഇസ്‌ലാമിക് ബാങ്കുകള്‍ പലിശസമ്പ്രദായത്തെ പടിക്കുപുറത്തു നിര്‍ത്തുന്നു. നിക്ഷേപത്തില്‍നിന്ന് ആദായം വേണ്ടവര്‍ക്ക് അതിനുള്ള മാര്‍ഗവുമുണ്ട്. നിക്ഷേപകന്റെ പേരില്‍ വാങ്ങുന്ന വസ്തുവിനു നിശ്ചിത വാടക ഈടാക്കിയാണ് ആദായംനല്‍കുക.
ആഗോളതലത്തില്‍ ഇസ്‌ലാമിക് ബാങ്കിങിനു വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. പത്തുമുതല്‍ പന്ത്രണ്ടു ശതമാനം വരെയാണു ലോകത്ത് ഇസ്‌ലാമിക് ബാങ്കങ്ങിന്റെ നിലവിലെ വളര്‍ച്ച. ബ്രിട്ടന്‍ മുതല്‍ ഹോങ്കോങ് വരെയുള്ള രാജ്യങ്ങളില്‍ ഈ സമ്പ്രദായത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്. ഗള്‍ഫ് നാടുകളുടെ കാര്യം പറയാനുമില്ല.
പലിശ ഈടാക്കാതെയുള്ള സാമ്പത്തികക്കൈമാറ്റം നടപ്പില്‍വന്നാല്‍ എല്ലാവര്‍ക്കും ഗുണം കിട്ടും.
ഇനി ഇസ്‌ലാമിക് ബാങ്കിങ് എന്ന പേരാണു ചവര്‍പ്പുണ്ടാക്കുന്നതെങ്കില്‍ ആ പേരൊന്നു മാറ്റിയാല്‍പ്പോരേ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago