HOME
DETAILS

നല്ലത് കേള്‍പ്പിക്കാം; ക്ഷേമപാതയൊരുക്കാം

  
backup
November 23 2017 | 01:11 AM

kerala-investment-off-state-spm-editorial

ദുഷ്‌പ്പേരുകള്‍ പതിഞ്ഞുപോയാല്‍ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്; വ്യക്തികള്‍ക്കായാലും നാടിനായാലും. കേരളം അത്തരമൊരു ദുര്‍ഗതിയിലാണ്. പണ്ടെങ്ങോ പതിഞ്ഞുപോയ അപകീര്‍ത്തി മുതുകില്‍നിന്ന് പറിച്ചുമാറ്റാനാവുന്നില്ല. കേരളം നിക്ഷേപ സൗഹൃദ നാടല്ലെന്ന അപഖ്യാതിക്ക് സംസ്ഥാനത്തിന്റെ പിറവിയോളം തന്നെ പഴക്കമുണ്ട്. എന്തിനും ഏതിനും സമരം ചെയ്യുന്നവരാണ്; വ്യവസായശാലകള്‍ തുടങ്ങുംമുമ്പേ സമരക്കൊടി ഉയര്‍ത്തുന്നവരാണ് എന്നൊക്കെയാണ് പുറത്തുള്ളവര്‍ ആക്ഷേപിക്കാറുള്ളത്. ഇതില്‍ ചില വസ്തുതകള്‍ ഇല്ലാതില്ല. അവകാശത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഉത്തരവാദിത്വബോധമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ട്രേഡ് യൂനിയനുകള്‍ക്കും എന്തും കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ കോണിലൂടെ വിലയിരുത്തുന്ന ദീര്‍ഘദര്‍ശനമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യാജ പരിസ്ഥിതിവാദ സംഘടനകള്‍ക്കുമെല്ലാം ഈ ദുഃസ്ഥിതിയില്‍ വലിയ പങ്കുണ്ട്. ട്രേഡ് യൂനിയനുകള്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് ഏറക്കുറെ മാറിത്തുടങ്ങിയിട്ടുണ്ട്. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്ന ചിന്ത അവരില്‍ ഇപ്പോള്‍ പ്രകടമാണ്. അതിന്റെ മേന്മ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കാണാനുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ മാത്രമല്ല സാമ്പത്തിക രംഗത്തും ഇതിന്റെ പ്രതിഫലനം ഇപ്പോള്‍ ദൃശ്യമാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തെ (2007-2017) മാറ്റങ്ങള്‍ വിശകലനം ചെയ്താല്‍ വേഗത കുറവാണെങ്കിലും ശരിയായ ദിശയിലേക്ക് തന്നെയാണ് കേരളത്തിന്റെ മുന്നേറ്റമെന്ന് വ്യക്തമാവും. ആളോഹരി വരുമാനത്തില്‍ കേരളം ഇപ്പോള്‍ രാജ്യത്ത് ഒന്നാമതാണ്. ഫാക്ടറി ഉല്പാദനം കേരളത്തില്‍ കഴിഞ്ഞ ദശാബ്ദത്തിന്നിടയില്‍ 2.7 ഇരട്ടി വര്‍ധനവുണ്ടായി. ദേശീയ ശരാശരി 2.1 ഇരട്ടി മാത്രമാണ്. ഇതേ കാലയളവില്‍ കയറ്റുമതി വര്‍ധന ഇന്ത്യയിലാകെ 2.7 ആയിരുന്നെങ്കില്‍ കേരളത്തില്‍ നാലിരട്ടിയാണ് വര്‍ധിച്ചത്. കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 2.4 ഇരട്ടി വര്‍ധനയുണ്ടായപ്പോള്‍ ദേശീയ ശരാശരിയുടെ ഒന്നരയിരട്ടി മാത്രമാണ്.
ഏറ്റവും അഴിമതി കുറഞ്ഞ നാടെന്നാണ് ആഗോള കണ്‍സല്‍ട്ടന്‍സിയായ കെ.പി.എം.ജി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കേരളത്തെ വിശേഷിപ്പിക്കുന്നത്. അഴിമതിയില്ലെന്നല്ല, ഉന്നതങ്ങളിലെ അഴിമതി താരതമ്യേന കുറവാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓര്‍ക്കാപ്പുറത്തുള്ള ഹര്‍ത്താലുകള്‍ കൂടി ഒഴിവായാല്‍ ബിസിനസ്സ് സൗഹൃദമേഖലയില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്) കേരളത്തിന്റെ റാങ്ക് ഉയരുമെന്നും ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി തീര്‍ച്ചയായും റീ-ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതുണ്ട്. അത് ഏതെങ്കിലും ഭരണകക്ഷിയുടെ മാത്രം ആവശ്യമല്ല. നാടിന്റെയും ജനങ്ങളുടേയും ക്ഷേമം കൊതിക്കുന്ന ഏതൊരാളും ഈയൊരു ദൗത്യത്തില്‍ പങ്കാളിയാവേണ്ടതാണ്. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നു പറയാവുന്നത് ഇപ്പോഴും ഗള്‍ഫ് പണം തന്നെയാണ്. അത് ഇനി എത്രകാലം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എണ്ണ വിലയിടിവും സ്വദേശിവല്‍ക്കരണവും ആഭ്യന്തര രാഷ്ട്രീയവും കാരണം ഗള്‍ഫില്‍നിന്നുള്ള മലയാളികളുടെ മടങ്ങിവരവിന് ആക്കംകൂടുമ്പോള്‍ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ ചൊട്ടുവിദ്യകള്‍ മതിയാവില്ല. സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തണം. പടിഞ്ഞാറുള്ള ഗള്‍ഫ് രാജ്യങ്ങളോടെന്നപോലെ കിഴക്കുള്ള സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവയുമായും വാണിജ്യ-തൊഴില്‍ മേഖലകള്‍ വിപുലപ്പെടുത്താന്‍ കേരളം മുന്നിട്ടിറങ്ങണം. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഗതാഗത ഹബ്ബായി കൊച്ചിയെ മാറ്റിയെടുത്താല്‍ സംസ്ഥാനത്തിന്റെ വന്‍ കുതിപ്പിനു തന്നെ അത് കാരണമാവും.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിന്റെ ആദ്യപടി സംസ്ഥാനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്. അതുപക്ഷെ, അത്ര എളുപ്പമല്ല. പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെ കേരളത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍. കേരളത്തെ കൊലക്കളമായും ജിഹാദി സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായും സോമാലിയയായും സിറിയയായുമൊക്കെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കുപ്രചരണം നടത്തുമ്പോള്‍ അതിനെ അതിജീവിക്കാന്‍ വലിയ സന്നാഹം തന്നെ വേണ്ടിവരും.
ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹികരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് അകത്തും പുറത്തും ഇതിനകം തന്നെ ചെറിയ തോതിലെങ്കിലും ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 'കേരളമാതൃകകള്‍' പഠിക്കാനും പകര്‍ത്താനുമായി പുറമെനിന്ന് ഒട്ടേറെ സംഘങ്ങള്‍ ഇവിടം സന്ദര്‍ശിക്കാറുമുണ്ട്. അങ്ങനെ വിദേശ മാധ്യമങ്ങള്‍ക്കും നമ്മുടെ കൊച്ചുകേരളം വാര്‍ത്തയാവുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഈയിടെ അമേരിക്കയിലെ വാഷിങ്ടണ്‍ പോസ്റ്റില്‍ കേരളത്തെക്കുറിച്ച് വന്ന ഒന്നാം പേജ് വാര്‍ത്ത. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ലോകപ്രശസ്ത മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അടുത്തമാസം കേരളത്തിലെത്തുന്നത്. അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇന്ത്യയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും ഈ സംഘത്തിലുണ്ട്. കേരളത്തെ സംബന്ധിച്ച് നല്ല വാക്കുകള്‍ മാലോകരില്‍ എത്തിക്കുവാന്‍ ഇവരുടെ സന്ദര്‍ശനം ഉപകരിക്കട്ടെ. നാടിനെക്കുറിച്ച് നല്ലത് കേള്‍പ്പിക്കാന്‍ നമ്മള്‍ കേരളീയര്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നുകൂടി മറക്കാതിരിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago