കലാപ്രതിഭകള്‍ മലയാള നാടിന് അഭിമാനമുയര്‍ത്തണം: മന്ത്രി കടന്നപ്പള്ളി
ഈരാപേട്ട: സംസ്ഥാനത്ത് വിവിധ കലാ മല്‍സരങ്ങളില്‍ വിജയശ്രീ ലാളിതരായി മാറുന്ന കലാ പ്രതിഭകള്‍ മലയാള നാടിന് അഭിമാനമുയര്‍ത്തുന്നവരായി മാറമണമെന്ന് തുറമുഖ മൃൂസിയം വകുപ്പു മന്ത്രി രാമ ചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്നു വന്ന സംസ്ഥാന ഐ.സി.എസ്.സി, ഐ.എസ്.സി സ്‌കൂള്‍ കലോത്സവത്തിന്റെ സപാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം തന്നെ കലാ കായിക രംഗത്തും ബന്ധശ്രദ്ധരാകമമെന്നും സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി നാടിന്റെ വികസന കാര്യങ്ങളിലും വ്യക്തമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാനും കഴിവുള്ളവരായി തീരണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
വിവിധ ജീവിത പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുന്നവര്‍ക്കു മാനസിക സംതൃപ്തി നേടി കൊടുക്കുന്ന ഉത്തമ ഔഷധമാണ് കലാപരിപാടികളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കണ്‍വീനര്‍ ജോസ് പാറേക്കാട്ട് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സല്‍ മരിയ ,ഭരണങ്ങാനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് നാരായണന്‍ നായര്‍, അസോസിയേ,ന്‍ സംസ്ഥാന പ്രസിഡന്റ് ഫാദര്‍ ജയിംസ്, സംസ്ഥാന സെക്രട്ടറി ഫാദര്‍ ജോര്‍ജ് മാത്യു, മാത്തുകുട്ടി, മനോജ്, കുമാര്‍ മാഞ്ചാരില്‍ ജോഷി മൂഴിയാങ്കല്‍ അഡ്വ. ബിജു, എന്നിവര്‍ സംസാരിച്ചു.
ഐ.എസ്.സി വിഭാഗത്തില്‍ ഹരിശ്രീ വിദ്യാ നികേതന്‍ സ്‌കൂള്‍ തൃശൂര്‍ (ഓന്നാം സ്ഥാനം കരസ്ഥമാക്കി, സന്ദീപനി വിദ്യാ നികേതന്‍ സ്‌കൂള്‍ തൃശൂര്‍ (രണ്ടാം സ്ഥാനവും) സെന്റ് പാട്രിക് അക്കാഡമി അങ്കമാലി( മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഐ.സി.എസ്.സി വിഭാഗത്തില്‍ സന്ദീപനി വിദ്യാ നികേതന്‍ തൃശൂര്‍,ഹോളി എയ്ഞ്ചല്‍ തിരുവനന്തപുരം, സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവനന്തപുരം എന്നിവ യഥാക്രമം ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."