HOME
DETAILS
MAL
സാമ്പത്തിക സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങള്‍ പ്രക്ഷോഭത്തിന്
backup
November 23 2017 | 01:11 AM
കൊച്ചി: മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും രൂപം നല്കാന് എറണാകുളത്ത് ചേര്‍ന്ന 27 പിന്നാക്ക വിഭാഗസംഘടനകളുടെ ആലോചനാ യോഗം തീരുമാനിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുട്ടി അഹമ്മദ് കുട്ടി, അഡ്വ. സി.കെ വിദ്യാസാഗര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ്, കുട്ടപ്പ ചെട്ടിയാര്‍, പി. രാമഭദ്രന്, പി.പി രാജന്, അഡ്വ. എന്‍.ഡി പ്രേമചന്ദ്രന്, പ്രൊഫ. ടി.ബി വിജയകുമാര്‍ തുടങ്ങിയവര്‍ കൂട്ടായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിന്തുണയും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."