HOME
DETAILS
MAL
മോദിയുടെ തലവെട്ടാന്‍ ജനങ്ങള്‍ തയാറെന്ന് റാബ്രി ദേവി
backup
November 23 2017 | 03:11 AM
പട്ന: പ്രധാനമന്ത്രിയ്ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നവരുടെ കൈകള്‍ വെട്ടുമെന്ന ബി.ജെ.പിയുടെ ബിഹാര്‍ അധ്യക്ഷനും എം.പിയുമായ നിത്യാനന്ദ റായിയുടെ പരാമര്‍ശത്തിനെതിരേ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി രംഗത്ത്.
ബിഹാറിലെ ജനങ്ങള്‍ മോദിയുടെ കഴുത്തും കൈകളും വെട്ടാന്‍ തയാറെടുത്തിരിക്കുകയാണെന്നാണ് റാബ്രി ദേവി പ്രതികരിച്ചത്. ആര്.ജെ.ഡി അധ്യക്ഷനായി ലാലുവിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റാബ്രി ദേവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."