HOME
DETAILS
MAL
തടാകങ്ങളിലെ വെള്ളം മലിനമെന്ന് പഠനം
backup
November 23 2017 | 03:11 AM
ബംഗളൂരു: ബംഗളൂരുവിലെ തടാകങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ യോജിച്ചതല്ലെന്ന് പഠന റിപ്പോര്‍ട്ട്. തടാകങ്ങളിലെ അഞ്ചിലൊന്ന് ഭാഗവും കേയ്യേറിയതായും നിയമ നിര്‍മാണ സമിതി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷം കൊണ്ട് തയാറാക്കിയ 247 പേജുള്ള റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിച്ചു. 57,932 ഏക്കര്‍ വരുന്ന തടാക പ്രദേശത്ത് 10,786 ഏക്കറോളം കൈയ്യേറിയിട്ടുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രധാന കൈയ്യേറ്റക്കാര്‍. കെട്ടിടം പണിയുന്നതിനായി 41 തടാക പ്രദേശങ്ങള്‍ അവര്‍ നികത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."