റയാന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം
ഗുഡ്ഗാവ്: ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലിസ് പിടികൂടി ജയിലിടച്ച സ്കൂള്‍ ബസ് ജീവനക്കാരനെ മോചിപ്പിച്ചു.
സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി സി.ബി.ഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ബസ് ജീവനക്കാരനെ മോചിപ്പിച്ചത്.
ഗുഡ്ഗാവ് സെഷന്‍സ് കോടതിയാണ് അശോക് കുമാറിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഭോണ്ഡ്സി ജയിലിലായിരുന്നു ഇയാള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമന് താക്കൂര്‍ എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്നാരോപിച്ച് ബസ് ജീവനക്കാരനായ അശോക് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെയാണ് കൊലപാതകത്തിനു പിന്നില്‍ ഇയാളല്ലെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണെന്നും കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."