അയോധ്യയില്‍ കര്‍സേവകര്‍ക്കെതിരായ വെടിവയ്പ് അനിവാര്യമായിരുന്നുവെന്ന് മുലായം
ലഖ്‌നൗ: അയോധ്യയില്‍ കര്‍സേവകര്‍ക്കെതിരായ വെടിവയ്പ് തെറ്റായിരുന്നില്ലെന്ന് മുലായം സിങ് യാദവ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമായ നടപടിയായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
മുലായത്തിന്റെ 79ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഖനൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990 ഒക്ടോബര്‍ 30നാണ് അയോധ്യയില്‍ 28 പേരുടെ മരണത്തിനിടയാക്കിയ വെയിവയ്പ്പുണ്ടായത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍സേവകരെ എത്തിച്ച വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും നടപടി ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങിയതോടെയാണ് അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് വെടിവയ്പിന് ഉത്തരവിട്ടത്.
അന്ന് വെടിവയ്പ് അനിവാര്യമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അതിലുമധികം ആളുകളെ കൊല്ലേണ്ടിവന്നിരുമെങ്കില്‍ പൊലിസ് അങ്ങനെ ചെയ്യുമായിരുന്നുവെന്നും പൊലിസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാവും മുന്‍പ്രധാനമന്ത്രിയുമായ വാജ്‌പെയ് പറഞ്ഞത് 58 പേര്‍ മരിച്ചുവെന്നായിരുന്നു.
അത് ശരിയല്ലെന്ന് താന്‍ അദ്ദേഹത്തോട് വാദിച്ചിട്ടുണ്ട്. വെടിവയ്പ് നടന്ന് ഒരു മാസത്തിനുശേഷമാണ് യാഥാര്‍ഥ കണക്ക് ലഭിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ആരാധനാലയം പോലും സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്ത് പിന്നെ എന്താണ് അവശേഷിക്കുകയെന്ന് പല മുസ്‌ലിംകളും തന്നോട് ചോദിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ അവരുടെ അപേക്ഷ ചെവികൊള്ളാതിരിക്കും. അന്നത്തെ വെടിവയ്പിനു ശേഷം തന്നെ 'മുല്ല മുലായം' എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ സമാപനത്തിനാണ് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും ആഹ്വാന പ്രകാരം കര്‍സേവകര്‍ അയോധ്യയിലെത്തിയത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന ആശങ്കയുള്ളതുകൊണ്ട് ഇവിടേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് വെടിവയ്പുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."