ഉത്തരകൊറിയന്‍ സൈനികന് രക്ഷപ്പെടുന്ന വീഡിയോ പുറത്ത്
സിയൂള്‍: ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. യു.എസ് നേതൃത്വം നല്കുന്ന യൂനൈറ്റഡ് നാഷന്‍സ് കമാന്‍ഡാണ് സൈനികന് അതിര്‍ത്തികടക്കുന്ന ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
അതിര്‍ത്തി മുറിച്ചുകടന്ന ഉത്തരകൊറിയന്‍ സൈനികനെ സ്വന്തം സൈനികര്‍തന്നെ വെടിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇദ്ദേഹം ദക്ഷിണ കൊറിയയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ മാസം 13നാണ് സൈനികന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പന്മുജം ട്രൂസ് ഗ്രാമത്തിലായിരുന്നു സംഭവം.
ഉത്തരകൊറിയന്‍, ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്കുന്ന ഏക അതിര്‍ത്തി പ്രദേശമാണിത്. ആളൊഴിഞ്ഞ പ്രദേശത്തിലൂടെ വാഹനം ഓടിച്ചുവരുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്. തുടര്‍ന്നു വാഹനത്തില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉത്തരകൊറിയന്‍ സൈനികര്‍ വെടിവയ്ക്കുന്നുണ്ട്.
ഇതിനിടെ, വീഡിയയുമായി ബന്ധപ്പെട്ട് ഉത്തരകൊറിയന്‍ ഭരണകൂടത്തിനെതിരേ നിരവധി നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. സൈന്യത്തിനാവശ്യമായി ഭക്ഷണം നല്‍കുന്നില്ലെന്നും ഇതിന്റെ കാരണത്താലാണ് സൈനികന് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സൈനികനു കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയില്‍ വയറ്റില്‍നിന്ന് 27 സെന്റീമീറ്ററോളം നീളമുള്ള വിരയെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."