HOME
DETAILS
MAL
ഹാഫിസ് സഈദ് ഇന്ന് മോചിതനാകും
backup
November 23 2017 | 03:11 AM
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് ഇന്നു വീട്ടുതടങ്കലില്‍നിന്ന് മോചിതനാകും. കഴിഞ്ഞ ജനുവരി മുതല്‍ തടങ്കലിലായ സഈദിനെ മോചിപ്പിക്കാന്‍ ലാഹോര്‍ കോടതിയാണ് ഉത്തരവിട്ടത്. മുംബൈ ഭീകരാക്രമണ വാര്‍ഷികത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് കോടതി ഉത്തരവ്.
ഭീകരവിരുദ്ധ നിയമപ്രകാരം തടങ്കലിലായ സഈദിന്റെ കാലയളവ് മൂന്നു മാസംകൂടി നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. എന്നാല്‍, മറ്റൊരു കേസില്‍ സഈദിനെ തടങ്കലിലാക്കുന്നതു പരിഗണനയിലുണ്ടെന്നു പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഹാഫിസ് സഈദിനെ മോചിപ്പിക്കാനാകില്ലെന്നും മോചന തീരുമാനം പാകിസ്താനെതിരേ അന്താരാഷ്ട്ര ഉപരോധം ചുമത്താനുള്ള കാരണമാകുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."