'ഹാഫിസ് സഈദ് ഭീകരന്‍'- മോചനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യു.എസ്
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ മോചിപ്പിക്കുന്നതില്‍ പാകിസ്താനോട് അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഫിസ് സഈദെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരി മുതല്‍ തടങ്കലിലായ സഈദിനെ മോചിപ്പിക്കാന്‍ ലാഹോര്‍ കോടതിയാണ് ഉത്തരവിട്ടത്. മുംബൈ ഭീകരാക്രമണ വാര്‍ഷികത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് കോടതി ഉത്തരവ്.
ഭീകരവിരുദ്ധ നിയമപ്രകാരം തടങ്കലിലായ സഈദിന്റെ കാലയളവ് മൂന്നു മാസംകൂടി നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഹാഫിസ് സഈദിനെ മോചിപ്പിക്കാനാകില്ലെന്നും മോചന തീരുമാനം പാകിസ്താനെതിരേ അന്താരാഷ്ട്ര ഉപരോധം ചുമത്താനുള്ള കാരണമാകുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു.
സഈദിനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ഇന്ത്യയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരവാദത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍ രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുകയാണ് എന്നുള്ളതിന് ഏറ്റവും മികച്ച തെളിവാണ് സഈദിനെ മോചിപ്പിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."