HOME
DETAILS
MAL
ബാര്‍ കോഴക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
backup
November 23 2017 | 06:11 AM
കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. അഡ്വക്കേറ്റ് നോബിള്‍ മാത്യു നല്കിയ ഹരജിയാണ് തള്ളിയത്. നിലവിലെ വിജിലന്‍സ് അന്വേഷണം തുടരട്ടെയെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചു.
നേരത്തെ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പിന്മാറിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നല്കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് നോബിള്‍മാത്യു അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."