HOME
DETAILS
MAL
മുഖ്യമന്ത്രിയ്ക്ക് ഭരണത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങളെ ഭയമാണ്: പിണറായി
backup
November 23 2017 | 07:11 AM
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനു മാധ്യമങ്ങളെ ഭയമാണെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന പിണറായിക്കു ഭരണത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങളെ ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണിതെന്നും ഹസന് പറഞ്ഞു.
ഫോണ്‍വിളി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ പി.എസ് ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് പ്രഹസനമാണെന്നും എ.കെ.ശശീന്ദ്രന് ചെയ്ത കുറ്റം എന്തുകൊണ്ടാണ് കമ്മിഷന് അന്വേഷിക്കാത്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയില്‍ അന്‍വറിനു കൂടുതല്‍ കയ്യേറ്റങ്ങള്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഹസന് മാധ്യമങ്ങളോടു പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."