തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി
താമരശേരി: തരിശായിക്കിടന്ന ചെമ്പ്രയിലെ വയലുകളില്‍ നെല്‍കൃഷിയിറക്കി. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് രണ്ടïര ഏക്കറോളം വയലില്‍ കൃഷിയിറക്കിയത്.
പറൂക്കാക്കില്‍ മാമൂട്ടി ഹാജി, കല്ലടപ്പൊയില്‍ അബൂബക്കര്‍ കുട്ടി ഹാജി, അബദുറഹിമാന്‍ കുട്ടി ഹാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള വയലുകളിലാണ് നെല്‍കൃഷിയിറക്കിയത്.
12 വര്‍ഷത്തോളമായി തരിശായിക്കിടന്ന പാടം ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഉഴുതുമറിച്ച് നിലമൊരുക്കുകയും വയലില്‍ ഞാര്‍ മുളപ്പിച്ചെടുക്കുകയും ചെയ്തു. അന്‍പതോളം അംഗങ്ങളും വിദ്യാര്‍ഥികളും നാട്ടുകാരും വയലില്‍ ഇറങ്ങി ഞാറുനടല്‍ ജനകീയമാക്കി.
കേരളാ കര്‍ഷക തൊഴിലാളി സംസ്ഥാന കമ്മിറ്റി അംഗം ആര്‍.പി ഭാസ്‌കരന്‍ ഞാറുനടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.പി ഹരിദാസന്‍ അധ്യക്ഷനായി. കൃഷി ഓഫിസര്‍ ഷിജോ, കൃഷി അസി. പി.കെ ജാരിസ്, എ.പി സജിത്, കെ.പി സൈദ് മുഹമ്മദ് ഹാജി, ടി.കെ അരവിന്ദാക്ഷന്‍, ഉസ്മാന്‍ പി. ചെമ്പ്ര, ടി.കെ വിനോദ്കുമാര്‍, കെ.പി വേലായുധന്‍, ഒ.പി ഉണ്ണി, കെ.കെ വേലായധന്‍ സംസാരിച്ചു. ചെമ്പ്ര ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."