ജന്മദിനത്തിലൊരു രക്തദാനം, വത്സരാജിന്റെ ആഘോഷം ഇങ്ങനെ
എടച്ചേരി: സുഹൃത്തുകളുമൊത്ത് ആഘോഷിക്കേï തന്റെ ജന്മദിനത്തില്‍ കാരുണ്യത്തിലൂന്നിയ പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് ഇരിങ്ങണ്ണൂര്‍ സ്വദേശി വത്സരാജ്. സ്‌കൂള്‍ ലാബ് അസിസ്റ്റന്റു കൂടിയായ വത്സരാജ് ജന്മദിനം ആഘോഷമാക്കി മാറ്റുന്നതിന് പകരം നേരെ പോയത് തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്.
ജന്മദിനത്തില്‍ രക്തം ദാനം ചെയ്യുന്നത് ഒരു പുണ്യകര്‍മമായാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. 1997ല്‍ അന്നത്തെ മന്ത്രിയായിരുന്ന പി.ആര്‍ കുറുപ്പിന്റെ പി.എ ആയി പ്രവര്‍ത്തിക്കുന്ന കാലത്താണ് മന്ത്രിയുടെ ആവശ്യപ്രകാരം ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കുകയായിരുന്നു. യുവാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരണമെന്നാണ് കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന വത്സരാജിന് പറയാനുള്ളത്. മറ്റുള്ളവരെ സഹായിക്കാനുള്ള പി.ആര്‍ കുറുപ്പിന്റെ ഉപദേശമാണ് രക്തദാനസേവനത്തിന് തനിക്ക് പ്രചോദനമായതെന്നും ഇദ്ദേഹം പറയുന്നു .1993 മുതല്‍ മരണം വരെ പി.ആറിന്റെ സന്തത സഹചാരി കൂടിയായിരുന്നു ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."