HOME
DETAILS
MAL
ധനസഹായം കൈമാറി
backup
August 14 2016 | 20:08 PM
കിളിമാനൂര്‍ : മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണുമരിച്ച രണ്ടുവയസുകാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കൈമാറി.
കരവാരം പഞ്ചായത്തിലെ ഞാറക്കാട്ടുവിള പനയാട്ടുകോണം പട്ടികജാതി കോളനിയിലെ സുനിത-രാജുദമ്പതികളുടെ മകന്‍ രാഹുലാണ് വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചത്.നിര്‍ധനകുടുംബമായിരുന്ന ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുലക്ഷം രൂപ അനുവദിച്ചു. ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ബി സത്യന്‍ എം എല്‍ എ തുകയുടെ ചെക്ക് രക്ഷിതാക്കള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."