HOME
DETAILS
MAL
അഷ്റഫ് വധം: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
backup
November 23 2017 | 09:11 AM
തലശ്ശേരി: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനായ തഴയില്‍ അഷ്റഫിനെവെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപരന്ത്യം തടവുശിക്ഷ. തലശേരി സെഷന്‍സ് കോടതി ജഡ്ജി ടി.കെ.വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്.
കുറ്റ്യേരിയിലെ ജിത്തു, രാജീവന്, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര,രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അന്‍പതിനായിരം രൂപ പിഴയും പ്രതികള്‍ അടക്കണം.
കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 34 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ ഉള്‍പ്പെടെ പത്ത് തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ചാണ് അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."