അരിപ്പയില്‍ നിന്നും സമരസമിതിക്കാരെ ഇറക്കിവിടാന്‍ വനംമന്ത്രി രാജു ശ്രമം നടത്തുന്നതായി ആദിവാസിദലിത് മുന്നേറ്റസമിതി
കൊല്ലം: അരിപ്പ സമരഭൂമിയില്‍ നിന്നും ആദിവാസികളെയും ദലിതരെയും ഭവനരഹിതരെയും ഇറക്കിവിടാന്‍ വനംമന്ത്രി രാജു ശ്രമിക്കുന്നതായും മന്ത്രിയുടെ മുഷ്‌ക്ക് നടക്കില്ലെന്നും ആദിവാസിദലിത് മുന്നേറ്റസമിതി നേതാവ് ശ്രീരാമന്‍ കൊയ്യോനും ഭൂ അധികാരസംരക്ഷണ സമിതി നേതാവ് എം ഗീതാനന്ദനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
800ഓളം കുടുംബങ്ങളാണ് അരിപ്പയില്‍ കഴിയുന്നത്. 52 ഏക്കര്‍ ഭൂമിയില്‍ കണ്ണായ പത്ത് ഏക്കര്‍ സ്ഥലമാണ് ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ നോട്ടം. ഇവിടെ നിന്നും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പകരം ഭൂമിയില്‍ സ്വകാര്യസ്ഥാപനം കൊണ്ടുവരാനുള്ളനീക്കമാണ് നടക്കുന്നത്. മന്ത്രി രാജുവിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും ഇവിടെ കൃഷി നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭവും സമരവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."