HOME
DETAILS
MAL
കട കുത്തിത്തുറന്ന് കാല് ലക്ഷം രൂപ കവര്‍ന്നു
backup
August 14 2016 | 20:08 PM
കോവളം: പെയിന്റ് കട കുത്തിത്തുറന്ന് 25000 രൂപ കവര്‍ന്നു. കോവളം ജങ്ഷനിലുള്ള ഷാനവാസിന്റെ കടയിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കടയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് മുറിച്ച് അകത്ത് കടന്നാണ് മോഷണം. കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവിയില്‍ മുഖം മറച്ച കള്ളന്റെ ദൃശ്യം ലഭിച്ചെങ്കിലും അകത്തു കടന്ന ഉടനെ കാമറയുടെ വയര്‍ കട്ട് ചെയ്ത് ബന്ധം വിച്ഛേദിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് അധികൃതര്‍ എത്തി തെളിവു ശേഖരിച്ചു.കോവളം പൊലീസ് കേസ് എടുത്ത അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."