ഉടന്‍ രാഷ്ട്രീയത്തിലേക്കുണ്ടാവില്ലെന്ന് രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഉടന്‍ കാലെടുത്തുവയ്ക്കില്ലെന്ന് സൂചന നല്കി നടന് രജനീകാന്ത്. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യമില്ല. ഇക്കാര്യത്തില്‍ ഡിസംബറില്‍ ജന്മദിന ആഘോഷങ്ങള്‍ക്കു ശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചയിലുണ്ടെങ്കിലും ഈയടുത്ത കാലത്ത് അതു സജീവമായിരുന്നു. ഒരു യുദ്ധത്തിന് സജ്ജരാകാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. വ്യവസ്ഥിതി നശിച്ചുവെന്നും മാറ്റം വേണമെന്നും ആരാധകരുമായി നടത്തിയ കൂടിക്കാഴചയ്ക്കൊടുവില് രജനീകാന്ത് പറഞ്ഞിരുന്നു.
രജനീകാന്ത് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ചര്‍ച്ച ഇതോടെ സജീവമായി. അതിനിടയില്‍, രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."