ചൈനയ്ക്കൊപ്പം നില്‍ക്കാനാണ് ടിബറ്റന്‍ ജനത ആഗ്രഹിക്കുന്നത്: ദലൈലാമ
കൊല്‍ക്കത്ത: ടിബറ്റുകാര്‍ ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ സുദൃഢമായ ബന്ധമാണുള്ളത്. ചൈനയ്ക്കൊപ്പം നില്ക്കാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ഏതാനും ദശകങ്ങളായി ചൈനയില്‍ എന്താണു സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. കൂടുതല്‍ വികസനമാണു ടിബറ്റുകാര്‍ക്കു വേണ്ടതെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ദലൈലാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടിബറ്റന്‍ പീഠഭൂമിയുടെ വികസനം കേവലം ടിബറ്റുകാരുടെ മാത്രം വികസനമല്ല മറിച്ച്, കോടിക്കണക്കിനു ജനങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും ടിബറ്റന്‍ ആത്മീയ നേതാവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."