HOME
DETAILS
MAL
അരിപ്പ സമരം: പ്രക്ഷോഭകരെ സമരഭൂമിയില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമമെന്ന്
backup
November 23 2017 | 19:11 PM
കൊല്ലം: അരിപ്പ സമരഭൂമിയില്‍ നിന്ന് ആദിവാസികളെയും ദലിതരെയും ഭവനരഹിതരെയും ഇറക്കിവിടാന്‍ വനംമന്ത്രി രാജു ശ്രമിക്കുന്നതായി ആദിവാസി-ദലിത് മുന്നേറ്റസമിതി നേതാവ് ശ്രീരാമന് കൊയ്യോനും ഭൂ അധികാരസംരക്ഷണ സമിതി നേതാവ് എം ഗീതാനന്ദനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 800ഓളം കുടുംബങ്ങളാണ് അരിപ്പയിലെ സമരഭൂമിയില്‍ കഴിയുന്നത്. 52 ഏക്കര്‍ ഭൂമിയിലെ കണ്ണായ പത്ത് ഏക്കര്‍ സ്ഥലമാണ് ചില സ്ഥാപിത താല്പര്യക്കാരുടെ നോട്ടം. ഇവിടെ നിന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പകരം ഭൂമിയില്‍ സ്വകാര്യസ്ഥാപനം കൊണ്ടുവരാനുള്ളനീക്കമാണ് മന്ത്രി രാജുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനെ തുടര്‍ന്ന് സമരഭൂമിയില്‍ കൃഷി നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് പിന്‍വലിക്കുംവരെ പ്രക്ഷോഭവും സമരവും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."