HOME
DETAILS

കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി: മൂന്നാഴ്ചക്കകം ഡി.ജി.സി.എക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  
backup
November 23 2017 | 21:11 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf-3


കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതിക്കായി വിമാന കമ്പനികളും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് തയാറാക്കുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം ഡി.ജി.സി.എക്ക് സമര്‍പ്പിക്കും.
വിമാന കമ്പനികളും വിവിധ വിമാനത്താവള എജന്‍സികളും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കുക. വിമാന സര്‍വിസുകള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടത് ഡി.ജി.സി.എ ആണ്.
യോഗത്തില്‍ സംബന്ധിച്ച മുഴുവന്‍ വിമാന കമ്പനികളും സര്‍വിസ് നടത്താന്‍ തയാറാണെന്ന് അറിയിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.
റണ്‍വേക്ക് നീളം കുറവായതിനാല്‍ വലിയ ജംമ്പോ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ സാധ്യമല്ലെങ്കിലും 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് യോഗത്തില്‍ വിമാന കമ്പനികള്‍ വ്യക്തമാക്കി. കരിപ്പൂരില്‍നിന്ന് ജംബോ സര്‍വിസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പിന്മാറിയ സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ അനുമതി ലഭിക്കുന്നതോടെ തിരിച്ചെത്താനാവും.
ഇതോടൊപ്പം കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനുമാകും. കരിപ്പൂരിലെ റണ്‍വേ റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിച്ചാല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി നല്‍കാമെന്ന് നേരത്തേ ഡി.ജി.സി.എ അറിയിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് റിസ നിര്‍മാണം ജനുവരിയോടെ ആരംഭിക്കാനും അതോറിറ്റി ഒരുങ്ങുകയാണ്. റിസയുടെ നിര്‍മാണത്തിനുള്ള അനുമതി ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ എ.ടി.സി ജോയിന്റ് ജനറല്‍ മാനേജര്‍ ഷാഹിദ്, മാക്‌സിസ് കമ്മ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഇലക്ട്രിക്കല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കെ.പി.എസ് കര്‍ത്ത, അഗ്‌നിശമന സേന സീനിയര്‍ മാനേജര്‍ മഹേഷ്, സഈദി എയര്‍ലൈന്‍സ് പ്രതിനിധി ഷിറോദ്ഖര്‍, എമിറേറ്റ്‌സ് എയര്‍ പ്രതിനിധി മുഹമ്മദ് അലി, എയര്‍ ഇന്ത്യ ഓപറേഷന്‍സ് മാനേജര്‍ ശിവശങ്കര്‍ ബോസ്, ഖത്തര്‍ എയര്‍വേയ്‌സ് മാനേജര്‍ ഫാറൂഖ് ബത്ത തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago