അയ്യങ്കാളിയുടെ സ്മൃതിമണ്ഡപം അടച്ചിട്ടിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനം: വി.എസ്
കോവളം : അയ്യങ്കാളിയുടെ സ്മൃതിമണ്ഡപം 'പാഞ്ചജന്യം ' അടച്ചിട്ടിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. അയ്യങ്കാളിയുടെ ജന്മ ദേശമായ വെങ്ങാനൂരില്‍ പട്ടികജാതി ക്ഷേമ സമിതി സംഘടിപ്പിച്ച മോചന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
അയ്യങ്കാളിയുടെ സ്മൃതിമണ്ഡപം 'പാഞ്ചജന്യം ' ചരിത്ര സമരകമായി പ്രഖ്യാപിക്കുക , സ്മൃതി മണ്ഡപം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുക , തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പട്ടികജാതി ക്ഷേമ സമിതി അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിന് മുന്‍പില്‍ മോചന സംഗമം സംഘടിപ്പിച്ചത്.പി എസ് ഹരികുമാര്‍ അധ്യക്ഷനായി. സോമപ്രസാദ് എം പി മുഖ്യപ്രഭാഷണം നടത്തി സി പി ഐ (എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ , മുന്‍ മന്ത്രി എം വിജയകുമാര്‍ , മുന്‍ എം എല്‍ എ വെങ്ങാനൂര്‍ ഭാസ്‌കരന്‍ , വണ്ടിത്തടം മധു ,വെങ്ങാനൂര്‍ മോഹനന്‍, പുല്ലുവിള സ്റ്റാന്‍ലി , പി രാജേന്ദ്രകുമാര്‍ , എന്‍ വിജയകുമാര്‍, പി ചന്ദ്രകുമാര്‍ , മംഗലത്തുകോണം രാജു,പട്ടികജാതി ക്ഷേമ സമിതി കോവളം ഏരിയ സെക്രട്ടറി കെ ജി സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."