മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ത്രിപുരയില്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത് എഡിറ്റോറിയല്‍ ഇല്ലാതെ
അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പല പത്രങ്ങളും പുറത്തിറങ്ങിയത് എഡിറ്റോറിയല്‍ ഇല്ലാതെ.
കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സുദീപ് ദത്ത് ഭൗമിക്കിനെ ത്രിപുര സംസ്ഥാന റൈഫിള്‍സിലെ കോണ്‍സ്റ്റബിള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കമാന്‍ഡന്റിനെ കാണാനായി എത്തിയ സുദീപും കാവല്‍ ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിളും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ ഇയാള്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ ഇല്ലാതെ പത്രം ഇറക്കിയത്.
അതേസമയം മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ദേശീയ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടില്‍ ത്രിപുര സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു.
പ്രശ്നത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ തയാറാകുന്നില്ലെന്ന് ജേര്‍ണലിസ്റ്റ് യൂനിയന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."