രാഷ്ട്രീയ രംഗത്ത് അനാഥനായി ശങ്കര്‍ സിങ് വഗേല
ഗാന്ധിനഗര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല ഗുജറാത്ത് രാഷ്ട്രീയത്തില്‍ ശോഭകെട്ട അവസ്ഥയില്‍. നേരത്തെ ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായിരിക്കെയാണ് അദ്ദേഹം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അവിടെ നിന്നാണ് കഴിഞ്ഞ ജൂലൈയില്‍ ബി.ജെ.പിയിലേക്കെന്ന സൂചന നല്‍കി രാജിവച്ചത്. എന്നാല്‍ ഇപ്പോള്‍ 'ജന്‍ വികല്‍പ മോര്‍ച്ച' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹം കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സജീവമായി രംഗത്തുണ്ടെങ്കിലും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വഗേല തീര്‍ത്തും നിസഹായനായ അവസ്ഥയിലാണ്. സംസ്ഥാനത്തെ എല്ലാ പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണം നല്‍കുമെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹം പ്രചാരണം നടത്തുന്നത്. എല്ലാ പിന്നോക്ക സമുദായങ്ങള്‍ക്കും 27 ശതമാനം സംവരണം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിലെ തുറുപ്പ് ചീട്ട്.
സംസ്ഥാനത്തെ കോലി, തക്കോര്‍, ബജാനിയ, യോഗിറാവല്‍, ദേവിപൂജക്, മദാരി, വാഗര്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് നിലവില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ സംവരണം നല്‍കുന്നത്. എന്നാല്‍ ഇത് 27 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
ഇന്നലെ ഗാന്ധിനഗറില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സംവരണം സംബന്ധിച്ചുള്ളത്. തൊഴിലില്ലായ്മാ വേതനമായി 12ാം ക്ലാസ് ജയിച്ചവര്‍ക്ക് പ്രതിമാസം 3,000 രൂപയും ബിരുദ ധാരികള്‍ക്ക് 4,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 4,500 രൂപയും നല്‍കും. പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാന നികുതി പൂര്‍ണമായും എടുത്തുകളയും. എല്ലാ ഗ്രാമങ്ങളിലും സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."