HOME
DETAILS

കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂര്‍ എഫ്.സി പോരാട്ടം ഇന്ന് രാത്രി എട്ടിന് കൊച്ചിയില്‍

  
backup
November 23 2017 | 22:11 PM

kerala-blasters-vs-jamshedpur-fc-match-today

കൊച്ചി: ഇന്ന് കളി മാറുമോ. ആര്‍ക്കാണ് നെഞ്ചിടിപ്പ്. കളി മാറുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ജയിക്കുമെന്നും പ്രതീക്ഷയിലാണ് ഗാലറിയിലേക്ക് പന്ത്രണ്ടാമന്‍മാര്‍ വരുന്നത്. ഗോളടിച്ച് മികച്ച തുടക്കമാണ് ഐ.എസ്.എല്‍ നാലാം പതിപ്പിലെ രണ്ടാം പോരിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്.സിയും ലക്ഷ്യമിടുന്നത്. സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സിയെ തോല്‍പ്പിക്കാന്‍ മികച്ച കളി തന്നെ വേണ്ടി വരുമെന്ന് റെനെ മ്യൂളന്‍സ്റ്റീന് നന്നായി അറിയാം. ബ്ലാസ്റ്റേഴ്‌സിനെ മാത്രമല്ല ഫുട്‌ബോള്‍ പ്രേമികളേയും അടുത്തറിയുന്നവരാണ് ആശാന്റെ പട. ഒരേ കളരിയില്‍ നിന്ന് വരുന്ന ആശാനെ കുറിച്ച് വ്യക്തതയുള്ള ആളാണ് മ്യൂളെന്‍സ്റ്റീന്‍. കൊച്ചിയിലെ കളിത്തട്ടില്‍ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ പടയോട്ടത്തിന് വീറും വാശിയും കൂടും. നിലവിലെ ചാംപ്യന്‍മാരായ അമ്ര ടീം കൊല്‍ക്കത്തയ്ക്ക് മുന്നില്‍ സമനിലയില്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് നില്‍ക്കുന്നത്. ഐ.എസ്.എല്ലിലെ ആദ്യ പോരില്‍ നന്നായി പൊരുതിയ വടക്കുകിഴക്കന്‍മാരെ പിടിച്ചുകെട്ടിയത്തിന്റെ കരുത്തുമായാണ് ജംഷഡ്പൂരിന്റെ വരവ്.

ചുവടുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്


ആദ്യ പോരാട്ടത്തിന്റെ ആശങ്കയായിരുന്നു എ.ടി.കെയ്‌ക്കെതിരേ കണ്ടതെന്ന് റെനെ മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കുന്നു. ഫാന്‍സ് നിരാശയോടെയാണ് മടങ്ങിയത്. ആ നിരാശയെ പ്രതീക്ഷയാക്കി മാറ്റാനുള്ള തന്ത്രങ്ങളാകും റെനെയുടെ പടയാളികള്‍ ഇന്ന് കൊച്ചിയുടെ പുല്‍ത്തകിടിയില്‍ പുറത്തെടുക്കുക. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ടീം ആദ്യ കളിയില്‍ പിന്നില്‍ പോയി. പോള്‍ റെച്ചുബ്കയോടാണ് പരാജയത്തിലും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചതിന് നന്ദി പറയേണ്ടത്. റെച്ചുബ്കയുടെ മിന്നുന്ന സേവുകളായിരുന്നു രക്ഷകനായത്. പ്രതിരോധത്തില്‍ നായകന്‍ സന്ദേശ് ജിങ്കനും നെമഞ്ച പെസിക്കും കരുത്തിന്റെ പ്രതീകങ്ങളായി. മധ്യ- മുന്നേറ്റ നിരകള്‍ നിരാശപ്പെടുത്തി. ദിമിത്രി ബെര്‍ബെറ്റോവിനും ഇയാന്‍ ഹ്യൂമിനും ഗോള്‍ ലക്ഷ്യത്തിലേക്ക് ചുവടു വയ്ക്കാനായില്ല. മികച്ച പ്ലേ മേക്കറുടെ അഭാവം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കളിയില്‍ നിഴലിച്ചിരുന്നു. ഘാനയുടെ കൗമാര താരം കറേജ് പെക്കുസനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലിറങ്ങിയ മിലന്‍ സിങും പാര്‍ശ്വത്തിലൂടെ ചില മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. പിന്തുണയ്ക്കാന്‍ പടയാളികളില്ലാതെ വന്നതാണ് പെക്കുസന്റെ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കിയത്. അരാറ്റ ഇസുമിയും സി.കെ വിനീതും മികച്ച ഫോം കണ്ടെത്താനാകാതെ വന്നതും ആദ്യ കളിയില്‍ തിരിച്ചടിയായി. ഹ്യൂമിന്റെ പകരക്കാരനായി കളത്തിലിറങ്ങി പ്രതിഭ തെളിയിച്ച മാര്‍ക് സിഫ്‌നിയോസ് ഇന്ന് ആദ്യ ഇലവനില്‍ എത്തിയേക്കും.
പാളിച്ചകള്‍ തിരുത്തി മുന്നോട്ട് കുതിക്കുക ലക്ഷ്യമിട്ടാണ് റെനെ ടീമിനെ ഒരുക്കിയിട്ടുള്ളത്. പരുക്കിന്റെ പിടിയിലായ വെസ് ബ്രൗണ്‍ ഇന്നും ബൂട്ട് കെട്ടാന്‍ സാധ്യതയില്ലെന്ന് റെനെ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ആദ്യ ഇലവനില്‍ റിനോ ആന്റോ എത്താനും സാധ്യത കുറവാണ്. മലയാളി താരം പ്രശാന്ത് ആദ്യ ഇലവനില്‍ ഇറങ്ങാനുള്ള സാധ്യതയേറെയാണ്. ബെര്‍ബറ്റോവിനെ സ്‌ട്രൈക്കറുടെ നിര്‍ണായക പൊസിഷനില്‍ തന്നെ ഉപയോഗപ്പെടുത്തും. വിജയം ലക്ഷ്യമിടുന്ന റെനെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ താരങ്ങളെ പൊസിഷന്‍ മാറ്റി മുന്‍നിരയില്‍ പരീക്ഷിക്കാനും തയ്യാറായേക്കും.

ആശാന്റെ തന്ത്രം ടാറ്റയുടെ കരുത്ത്
ഐ.എസ്.എല്ലിന്റെ മൂന്നാം പതിപ്പില്‍ പരാജയത്തിന്റെ പടുകുഴിയില്‍ വീണ ബ്ലാസ്റ്റേഴ്‌സിനെ കലാശപ്പോര് വരെ എത്തിച്ച ആശാനാണ് കോപ്പല്‍. ബ്ലാസ്റ്റേഴ്‌സിന്റെ ശക്തനായ പോരാളിയായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും തന്ത്രങ്ങളിലെ സഹായി ഇഷ്ഫാഖ് അഹമ്മദും ആശാന്റെ കളരിയിലുണ്ട്. ടാറ്റയുടെ ഉരുക്ക് ഫാക്ടറിയില്‍ ഒരുക്കിയെടുത്ത മുന്നേറ്റ- മധ്യനിരകളും പ്രതിരോധ പടയ്‌ക്കൊപ്പമാണ് ജംഷഡ്പൂര്‍ എഫ്.സിയുമായി ആശാന്‍ സൂപ്പര്‍ ഫുട്‌ബോളിന്റെ കന്നി പോരിന് ഇറങ്ങിയിട്ടുള്ളത്. യുവത്വവും പരിചയ സമ്പത്തുമുള്ളതാണ് സ്റ്റീവ് കോപ്പലിന്റെ ഉരുക്ക് ടീം. സമനിലയോടെ അരങ്ങേറ്റം കുറിച്ച ടീം ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ കപ്പ് നേടാന്‍ പോന്നവരാണ്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരേയുള്ള തുടക്കം അത്ര ശുഭകരമായിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം. ഗോള്‍ കീപ്പര്‍ സുബ്രതാ പാലിന്റെയും മലയാളി താരം അനസ് എടത്തൊടിക നയിച്ച പ്രതിരോധത്തിന്റെയും മിടുക്കിലാണ് സമനില പിടിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദ്യുതി മികച്ച പ്രകടനം തന്നെ ആദ്യ കളിയില്‍ പുറത്തെടുത്തിരുന്നു. സ്‌ട്രൈക്കര്‍മാരായി അസുക, ജെറി മവിമിങ്താനയും കൂട്ടായുണ്ട്. കൊച്ചിയുടെ കളിത്തട്ടിനെ നന്നായി അറിയുന്ന ബ്ലാസ്റ്റേഴ്‌സിന്റെ പഴയ മിന്നുംതാരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ആദ്യ ഇലവനില്‍ ഉണ്ടാകും. അനസിന് പുറമേ സ്പാനിഷ് താരം ടിരിയാണ് പ്രതിരോധത്തിലെ കരുത്ത്. മധ്യനിരയില്‍ കളിച്ചാടി മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കാന്‍ ബ്രസീലിയന്‍ കരുത്തരായ എമേഴ്‌സണ്‍ മൗറ, മാത്യൂസ് ഗൊണ്‍സാല്‍വസ്, ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന്‍ എന്നിവരുണ്ടാകും.


മികച്ച കളി പുറത്തെടുക്കും: മ്യൂളന്‍സ്റ്റീന്‍

കൊച്ചി: ജംഷഡ്പൂരിനെതിരേ മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍. സ്റ്റീവ് കോപ്പലിനെ എനിക്കറിയാം. കോപ്പലിന്റെ ടീമിനെ തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും.
നിലവാരമുള്ള കളി തന്നെ പുറത്തെടുക്കണം. എ.ടി.കെയ്‌ക്കെതിരേ ആദ്യ കളിയുടെ ഉത്ക്കണ്ഠകളുണ്ടായിരുന്നു. ഏതാനും കളികള്‍ കഴിഞ്ഞാലെ അത് മാറി വരികയുള്ളൂ. ദിമിത്രി ബെര്‍ബറ്റോവ് സ്‌ട്രൈക്കറുടെ റോളില്‍ തന്നെ കളിക്കും. ടീമിന്റെ ശേഷി ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം.
വിവിധ പൊസിഷനില്‍ മാറി കളിക്കാന്‍ പ്രാപ്തിയുള്ള കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സിനുണ്ട്. മുന്നേറ്റ നിരയില്‍ താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കാന്‍ അത് സഹായകമാകും. പരുക്ക് കാര്യമല്ലെങ്കിലും വെസ് ബ്രൗണ്‍ ഇന്ന് കളിച്ചേക്കില്ലെന്നും റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു.
അനസ് മുതല്‍കൂട്ട്; വന്നത് ജയിക്കാന്‍: സ്റ്റീവ് കോപ്പല്‍
കൊച്ചി: അനസ് എടത്തൊടിക ടീമിന് മുതല്‍ക്കൂട്ടാണെന്ന് ജംഷഡ്പൂര്‍ എഫ്.സിയുടെ മുഖ്യ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. നൈസര്‍ഗികമായ കളി അനസ് ഇനിയും പുറത്തെടുക്കുമെന്ന വിശ്വാസമുണ്ട്. അനസ് നല്ല രീതിയിലാണ് കളിക്കുന്നത്. കൊച്ചിയില്‍ തിരിച്ചെത്തിയതിലും ഇതുവരെ ലഭിച്ച മികച്ച വരവേല്‍പ്പിലും സന്തോഷമുണ്ട്. വിജയം തന്നെയാണ് ലക്ഷ്യം. ജയിക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത്. ജംഷഡ്പൂരിനെയോ ബ്ലാസ്റ്റേഴ്‌സിനെയോ വിശകലനം ചെയ്യാനുള്ള സമയമായിട്ടില്ല. ഒരു മത്സരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ടീമുകള്‍ അടിത്തറ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൊച്ചിയില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ട്. മത്സരത്തെ സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. കാത്തിരുന്ന് കാണാം. ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് മികച്ചവരെ കണ്ടെത്താനാണ് ശ്രമിച്ചത്. ഇഷ്ഫാഖ് അഹമ്മദിന്റെ അനുഭവ സമ്പത്ത് ഗുണകരമായി. തീരുമാനങ്ങള്‍ ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും കോപ്പല്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago