HOME
DETAILS
MAL
ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു
backup
November 24 2017 | 06:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ടു. ഡല്‍ഹി മെട്രോ സ്റ്റേഷനു സമീപമുള്ള ചേരിയില്‍ കഴിഞ്ഞ ദാവിസം രാത്രിയായിരുന്നു സംഭവം.
ചങ്ങല ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കാലുകള്‍ കെട്ടിയിട്ടത്. അതേസമയം, പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് കെട്ടിയിട്ടതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ഭിക്ഷാടനം നടത്തുന്ന കുടുംബമാണിത്. വനിത കമ്മിഷന് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്‍പതു കുട്ടികളടക്കം 11 പേരാണ് ആകെ ഇവിടെ താമസിക്കുന്നത്. പിതാവും മദ്യപാനിയും ലഹരിക്ക് അടിമയാണെന്നും വനിത കമ്മിഷന് അംഗങ്ങള്‍ പറഞ്ഞു. കുട്ടികളെ കൗണ്‍സിലിങിന് ശേഷം പൊലിസിന്റെ സഹായത്തോടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."