'പത്മാവതി'ക്ക് ബംഗാളിലേക്ക് സ്വാഗതം: മമത ബാനര്‍ജി
കൊല്‍ക്കത്ത: വിവാദം കത്തി നില്ക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി' സിനിമയെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിനിമയെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും എന്റെ സംസ്ഥാനം ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ സാധിക്കാത്തത് നിങ്ങള്‍ക്കിവിടെ ചെയ്യാം. അതിനായുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ ഒരുക്കുമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മറ്റു സംസ്ഥാനങ്ങളിലെല്ലാം സിനിമ നിരോധിക്കുമ്പോഴാണ് 'പത്മാവതി'യെ മമത ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
ദീപിക പദുകോണ്‍,രണ്‍വീര്‍ സിങ്,ഷാഹിദ് കപൂര്‍ എന്നിവരാണ് സിനിമയില്‍ മുഖ്യവേഷം ചെയ്തിരിക്കുന്നത്.
ഡിസംബര്‍ ഒന്നിനായിരുന്നു രാജ്യത്ത് സിനിമ റിലീസിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് റിലീസിങ് മാറ്റിവച്ചു. രജപുത്ര രാജ്ഞി പത്മിനിയെക്കുറിച്ചുള്ളതാണ് ചിത്രം. ഇതില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചെന്നാണ് സിനിമക്കെതിരേയുള്ള വ്യാപക ആരോപണം. അതേസമയം, സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."