HOME
DETAILS

സിംബാബ്‌വേയുടെ പ്രസിഡന്റായി എമ്മേഴ്‌സണ്‍ നങ്കാഗ്വ സത്യപതിജ്ഞ ചെയ്തു; മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യില്ല

  
backup
November 24 2017 | 12:11 PM

emmerson-mnangagwa-taking-power-in-zimbabwe

 

ഹരാരെ: സിംബാബ്‌വേയുടെ പുതിയ പ്രസിഡന്റായി എമ്മേഴ്‌സണ്‍ നങ്കാഗ്വ സത്യപതിജ്ഞ ചെയ്തു. 37 വര്‍ഷത്തെ ഭരണത്തിനു ശേഷം രാജിവച്ച റോബര്‍ട്ട് മുഗാബെയുടെ പിന്‍ഗാമിയായിട്ടാണ് എമ്മേഴ്‌സന്റെ അധികാരമേറ്റെടുക്കല്‍.

60,000 പേരെ ഉള്‍ക്കൊള്ളഉന്ന നാഷണഷല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയതിതല്‍ വച്ചാണ് എമ്മേഴ്‌സണ്‍ നങ്കാഗ്വ സത്യപതിജ്ഞ ചെയ്തത്. 75 കാരനായ എമ്മേഴ്‌സണ്‍ നങ്കാഗ്വനെ കഴിഞ്ഞ മാസം ആറിനു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കിയിരുന്നു. തുടര്‍ന്നു ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്തു തിരിച്ചെത്തിയത്.

അതേസമയം, സൈനിക അട്ടിമറിയും കനത്ത സമ്മര്‍ദങ്ങളും കാരണം രാജിവച്ച റോബര്‍ട്ട് മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നു തീരുമാനമായി. സൈനിക നേതൃത്വവുമായി നടന്ന ചര്‍ച്ചയിലാണ് നിയമനടപടികളില്‍നിന്നു മുഗാബെ രക്ഷപ്പെട്ടത്. ധാരണപ്രകാരം സിംബാബ്‌വെയില്‍ തുടര്‍ന്നും താമസിക്കുന്നതിനു മുഗാബെയ്ക്കും കുടുംബത്തിനും എല്ലാ സുരക്ഷയും സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യപ്പെടുമ്പോഴൊക്കെ വിദേശ സന്ദര്‍ശനങ്ങള്‍ നടത്താനും അദ്ദേഹത്തിന് അനുമതിയുണ്ട്. നാടുകടത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം രാജ്യത്തുവച്ചുതന്നെ മരിക്കണമെന്നും മുഗാബെ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

[caption id="attachment_455958" align="aligncenter" width="630"] എമ്മേഴ്‌സണ്‍ നങ്കാഗ്വെയും മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും (ഫയല്‍ ചിത്രം)[/caption]

 

അതിനിടെ, നിലവില്‍ സിംബാബ്‌വെയുടെ സാമ്പത്തികാവസ്ഥ പരിതാപകരമാണെന്നു ചൂണ്ടിക്കാട്ടി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) രംഗത്തെത്തി. അടിയന്തരമായി സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ നേതാക്കളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുന്നതിനായി ബ്രിട്ടന്റെ ആഫ്രിക്കന്‍ കാര്യ മന്ത്രി റോറി സ്റ്റ്യൂവര്‍ട്ട് സിംബാബ്‌വെയിലെത്തിയിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago