HOME
DETAILS

ഒത്തുതീര്‍പ്പാക്കേണ്ടതല്ല ഭൂമി കൈയേറ്റങ്ങള്‍

  
backup
November 24 2017 | 23:11 PM

land-assassination-spm-editorial

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിശ്ചയിച്ചുകൊണ്ട് ഭൂമി കൈയേറ്റ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജില്ലയിലെ ഭൂമി കൈയേറ്റ വിവാദങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാണ്. ഇടതുമുന്നണിയുടെ ലോക്‌സഭാംഗം ജോയ്‌സ് ജോര്‍ജ് ഇവിടെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരികയും അദ്ദേഹത്തിന്റെ കൈവശമുള്ള പട്ടയം നിയമാനുസൃതമല്ലെന്നു കണ്ടെത്തി റദ്ദാക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ല സന്ദര്‍ശിച്ച് ഭൂമി കൈയേറ്റ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ എം.എം മണി, ഇ. ചന്ദ്രശേഖരന്‍, കെ. രാജു എന്നിവരുള്‍പ്പെട്ട മന്ത്രിസംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസംഘത്തിന്റെ യഥാര്‍ഥ ദൗത്യത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുകയാണ്.
പശ്ചിമഘട്ടത്തിലെ അമൂല്യ സസ്യസമ്പത്തായ നീലക്കുറിഞ്ഞിക്കാടുകള്‍ സംരക്ഷിച്ച് ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികളെ അതിന്റെ മനോഹാരിതയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 3,200 ഹെക്ടര്‍ സ്ഥലത്ത് ഉദ്യാനം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത് 2006ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. മൂന്നാര്‍, കൊട്ടക്കമ്പൂര്‍, വട്ടവട എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നിര്‍ദിഷ്ട ഉദ്യാന സ്ഥലത്ത് വ്യാജ പട്ടയങ്ങളും മുക്ത്യാറും മറ്റും ചമച്ച് പലരും വ്യാപകമായി സര്‍ക്കാര്‍ വക ഭൂമി കൈയേറിയിട്ടുണ്ടെന്ന വിവരം അന്നു തന്നെ പുറത്തുവന്നിരുന്നു. കൈയേറ്റ ഭൂമി ആയിരത്തോളം ഹെക്ടര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ഭൂമി കൈവശം വച്ചവര്‍ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ് അന്തിമ വിജ്ഞാപനം നീണ്ടുപോയത്.
ജോയ്‌സ് ജോര്‍ജ് എം.പിയുടെ കൈവശമുള്ള വിവാദ ഭൂമി ഈ പ്രദേശത്തെ കൊട്ടക്കമ്പൂര്‍ വില്ലേജിലാണ്. കൂടാതെ ചില ഭരണപക്ഷ നേതാക്കള്‍ ബിനാമി പേരുകളിലും മറ്റുമായി ഈ പ്രദേശത്ത് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. ജോയ്‌സ് ജോര്‍ജിന്റെ ഭൂമി സംബന്ധിച്ച ആരോപണങ്ങള്‍ വാര്‍ത്തയാകുകയും അദ്ദേഹത്തിന്റെ പട്ടയം റദ്ദാക്കപ്പെടുകയും ചെയ്തതിനു തൊട്ടുപിറകെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കൈയേറ്റക്കാരുടെ എതിര്‍പ്പു മൂലം 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു പദ്ധതിയിന്‍മേല്‍ അതിന്റെ ഭൂപ്രദേശവുമായി ബന്ധപ്പെട്ട് ഒരു ഭരണപക്ഷ എം.പിക്കെതിരേ ആരോപണമുയര്‍ന്നതിനു തൊട്ടു പിറകെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സുതാര്യമല്ലെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അടിയന്തര നടപടികളുണ്ടാകുമ്പോള്‍ പൊതുസമൂഹത്തില്‍ സംശയമുണരുന്നത് സ്വാഭാവികമാണ്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം. പുനര്‍നിര്‍ണയത്തോടെ ഉദ്യാനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞേക്കുമെന്ന് യോഗത്തില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞിട്ടുണ്ട്. കൈയേറ്റ പ്രദേശങ്ങള്‍ കൈയേറ്റക്കാര്‍ക്കു വിട്ടുകൊടുത്ത് ബാക്കിയുള്ള സ്ഥലത്തു മാത്രമായിരിക്കും ഉദ്യാനം സ്ഥാപിക്കുകയെന്ന വ്യക്തമായ സൂചന ഇതിലുണ്ട്. കൈയേറ്റക്കാരിലധികവും ഭരണപക്ഷവുമായി ചേര്‍ന്നുനില്‍ക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. ഒത്തുതീര്‍പ്പിനായി നിയോഗിക്കപ്പെട്ട മന്ത്രിമാരുടെ സംഘത്തില്‍ വിഷയവുമായി ബന്ധപ്പെട്ട റവന്യൂ, വനം വകുപ്പ് മന്ത്രിമാരുണ്ടാകുന്നത് മനസിലാക്കാം. എന്നാല്‍ അതുമായി ഒട്ടും ബന്ധമില്ലാത്ത വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എം.എം മണിയും സംഘത്തിലുണ്ട്. ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായും കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരേയും തീവ്ര നിലപാട് പരസ്യമായി തന്നെ സ്വീകരിച്ചുവരുന്ന ആ നാട്ടുകാരന്‍ കൂടിയായ നേതാവാണ് മണിയെന്ന യാഥാര്‍ഥ്യം ഇതിനോടു ചേര്‍ത്തുവായിക്കുന്നവര്‍ സര്‍ക്കാര്‍ നീക്കത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
കേരള ജനതയുടെ പൊതുസ്വത്തായ വനഭൂമിയും മറ്റു സര്‍ക്കാര്‍ വക ഭൂമിയുമൊക്കെ കൈയേറിയവര്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കി അത് വിട്ടുകൊടുക്കുന്നത് നിയമവിരുദ്ധ നടപടിയും തികഞ്ഞ ജനവഞ്ചനയുമാണ്. ജനതയോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണിത്. ഒത്തുതീര്‍പ്പിനു പകരം കര്‍ശന നിയമനടപടികളിലൂടെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള ആര്‍ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago