സ്വര്‍ണം വെളുപ്പിക്കാമെന്ന പേരില്‍ തട്ടിപ്പ്; ബീഹാര്‍ സ്വദേശികള്‍ പിടിയില്‍
കഠിനംകുളം: സ്വര്‍ണാഭരണങ്ങള്‍ വെളുപ്പിച്ചു നല്‍കാമെന്ന്പറഞ്ഞ് തട്ടിപ്പ് നടത്തുന്ന രണ്ടു ബീഹാര്‍ സ്വാദേശികള്‍ അറസ്റ്റില്‍. ആകാശ് സാഹ് (25) സന്തോഷ്‌കുമാര്‍
സാഹ് (27 ) എന്നിവരാണ് കഠിനംകുളം പൊലിസിന്റെ പിടിയിലായത്. .
പെരുമാതുറ അല്‍ഫജര്‍ സ്‌കൂളിന് സമീപം സുഫിയാ മന്‍സിലില്‍ സുമയ്യയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം ആഭരണങ്ങള്‍ വെളുപ്പിച്ചു തരാം എന്ന് പറഞ്ഞെത്തിയ സംഘം ആദ്യം സുമയ്യയുടെ വെള്ളി ആഭരണങ്ങള്‍ വാങ്ങി വെളുപ്പിച്ചു നല്‍കി .തുടര്‍ന്ന് നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല നല്‍കിയപ്പോള്‍ അത് ലായനിയില്‍ മുക്കിവെച്ച ശേഷം ഒരു മണിക്കൂറിനു ശേഷം നല്‍കാമെന്നായി.സംശയം തോന്നിയവീട്ടുകാര്‍ വിവരം പൊലിസില്‍ അറിയിച്ചു. പന്തികേടു തോന്നിയ തട്ടിപ്പു സംഘം മുങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പൊലിസ് എത്തുമെന്നറിഞ്ഞതോടെ രാസ ലായനി ഇരുന്ന ടിന്‍ മണലില്‍ കമിഴ്ത്തിയശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ചു.നാട്ടുകാര്‍ വീണ്ടും പുറകേ ഓടി രണ്ടുപേരെയും പിടികൂടുകയായിരു്‌നു.കഠിനംകുളം എസ് .ഐ .കെ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി.
സമാന സംഭവം മുന്‍പും മേഖലയിലുണ്ടായിട്ടുണ്ട്. സ്വര്‍ണം വെളുപ്പിക്കാനെന്ന വ്യാജേന വീട്ടമ്മമാരില്‍ നിന്നും സ്വര്‍ണം വാങ്ങി ലായനി നിറച്ച പാത്രത്തില്‍ വച്ച ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞേ തുറക്കാവൂ എന്ന ഉപദേശം നല്‍കി പണവും വാങ്ങി രക്ഷപ്പെടുകയായിരുന്നു അന്ന് ചെയ്തത്. പറഞ്ഞ സമയം കഴിഞ്ഞു പാത്രം നോക്കുമ്പോള്‍ ആഭരണത്തിന്റെ പൊടിപോലും കാണില്ല. അപ്പോഴേക്കും തട്ടിപ്പു സംഘം ജില്ല വിട്ടിരിക്കും. ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കഠിനം കുളം എസ് .ഐ ഹേമന്ത്കുമാര്‍ മുന്നറിയിപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."