HOME
DETAILS
MAL
നീലക്കുറിഞ്ഞി വിവാദത്തില്‍ കഴമ്പില്ല: കാനം
backup
November 24 2017 | 23:11 PM
ന്യൂഡല്‍ഹി: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇക്കാര്യത്തില്‍ നേരത്തേതന്നെ തീരുമാനമെടുത്തതാണ്.
നീലക്കുറിഞ്ഞി എന്താണെന്നുപോലും അറിയാത്തവരാണ് വിവാദമുണ്ടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ല. ഇടുക്കിക്കാരനായ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് മണിയെ ഉള്‍പ്പെടുത്തിയത്.
ആര് ഉള്‍പ്പെട്ടാലും നിയമമനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ. എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ ധാര്‍മികതയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."